ഒറ്റ ചാർജിൽ 500 കി.മീ; റേഞ്ച് വിപ്ലവം സൃഷ്ടിക്കാൻ എംജി സിഎസ്

mg-zs-ev
MG ZS EV
SHARE

ഒറ്റ തവണ ചാർജ് ചെയ്താൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള എംജി സിഎസ് ആണ് ഈ വർഷമെത്തുന്നത്. നിലവിലെ മോഡലിനെക്കാൾ വലിയ ബാറ്ററിയും കൂടുതൽ റേ‍ഞ്ചുമായി അടുത്ത മാസം പുതിയ സിഎസ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മോഡലിൽ 44.5 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നതെങ്കിൽ ഇനി വരും മോഡലിൽ 51 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുക.

ഇലക്ട്രിക് എസ്‌യുവി സിഎസിന്റെ പുതിയ പതിപ്പ് കഴിഞ്ഞ വർഷം കമ്പനി വിപണിയിലെത്തിച്ചിരുന്നു. ആദ്യ തലമുറ സിഎസിനെക്കാൾ റേഞ്ച് കൂട്ടി ഒറ്റ ചാർജിൽ 419 കിലോമീറ്റർ സഞ്ചരിക്കുന്ന 2021 സിഎസ് ആണ് കമ്പനി പുറത്തിറക്കിയത്.

വൈദ്യുത വാഹന വിപണിയിൽ മത്സരം ശക്തമാക്കാനാണ് റേഞ്ച് വർധിപ്പിച്ച് 500 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന സിഎസ് വിപണിയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. റേ‍ഞ്ച് മാത്രം കൂടാതെ എംജി ആസ്റ്ററിലെ അഡാപ്റ്റീവ് ക്രൂസ് കൺട്രോള്‍, ലൈൻ കീപ്പ് അസിസ്റ്റ്, എമർജെൻസി ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ എഡിഎസ് ലെവൽ 2 ഫീച്ചറുകളും എഐ ഫീച്ചറുകളും പുതിയ വാഹനത്തിലുണ്ടാകും. 

English Summary: MG ZS EV Facelift Launch Next Month: Bigger Battery, Longer Range

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA