ആറ് എയർബാഗ്, അടിപൊളി ഫീച്ചറുകൾ; കിയ കാറൻസ് ബുക്കിങ്ങിനു തുടക്കം

kia-carnes
Kia Carnes
SHARE

പുത്തൻ വിവിധോദ്ദേശ്യ വാഹന(എംപിവി)മായ കാറൻസിനുള്ള ബുക്കിങ് ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ ഇന്ത്യ സ്വീകരിച്ചു തുടങ്ങി. 25,000 രൂപയാണ് അഡ്വാൻസ് ഈടാക്കുന്നത്. കമ്പനി ഡീലർഷിപ്പുകൾ മുഖേനയും ഔദ്യോഗിക വെബ്സൈറ്റ് വഴിയും കാറെൻസ് ബുക്ക് ചെയ്യാൻ അവസരമുണ്ട്. എസ് യു വികളായ സെൽറ്റോസിനും സൊണെറ്റിനും പ്രീമിയം എം പി വിയായ കാർണിവലിനും ശേഷം കിയ ഇന്ത്യയിൽ അവതരിപ്പിക്കുന്ന നാലാമത് മോഡലാണു കാറൻസ്. റിക്രിയേഷണൽ വെഹിക്കിൾ (ആർവി) എന്നു കമ്പനി വിശേഷിപ്പിക്കുന്ന, സെൽറ്റോസിന്റെ ഏഴു സീറ്റുള്ള വകഭേദമായ കാറൻസ് കഴിഞ്ഞ മാസമാണു കിയ ഇന്ത്യ അനാവരണം ചെയ്ത്. മൂന്നു നിര സീറ്റുള്ള ഈ പുത്തൻ എംപിവിയുടെ വിലയടക്കമുള്ള വിശദാംശങ്ങൾ ഫെബ്രുവരിയിലോ മാർച്ചിലോ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ.

ആറും ഏഴും സീറ്റുകളോടെ ലഭ്യമാവുന്ന കാറൻസ് ഏഴു നിറങ്ങളിലാവും വിൽപനയ്ക്കെത്തുക: ഇംപീരിയൽ ബ്ലൂ, മോസ് ബ്രൗൺ, ഇന്റെൻസ് റെഡ്, അറോറ ബ്ലാക്ക് പേൾ, സ്പാർക്ലിങ് സിൽവർ, ഗ്രാവിറ്റി ഗ്രേ, ഗ്ലേഷ്യർ വൈറ്റ് പേൾ. പ്രീമിയം, പ്രെസ്റ്റീജ്, പ്രെസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ചു വകഭേദങ്ങളിൽ കാറൻസ് ലഭ്യമാവും. കടുവയുടെ മുഖത്തെ അനുസ്മരിപ്പിക്കുന്ന രൂപകൽപ്പനയോടെ എത്തുന്ന കാറൻസിന്റെ മുന്നിൽ ഡി ആർ എൽ സഹിതം എൽ ഇ ഡി ഹെഡ്‌ലാംപ്, 16 ഇഞ്ച് ഇരട്ട വർണ അലോയ് വീൽ, പിന്നിൽ എൽ ഇ ഡി ടെയിൽ ലൈറ്റ് എന്നിവയെല്ലാമുണ്ട്; കൂടാതെ ബുട്ടിന്റെ നീളത്തോളം എൽ ഇ ഡി സ്ട്രിപ്പും ഘടിപ്പിച്ചിട്ടുണ്ട്. രണ്ടാം നിരയിലെ യാത്രികർക്കു കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും വാഗ്ദാനം ചെയ്യുന്ന കാറൻസിൽ ഈ വിഭാഗത്തിലെ ഏറ്റവും നീളമേറിയ വീൽ ബേസാണു കിയ ഉറപ്പാക്കുന്നത്. 

പ്രായോഗികതയ്ക്ക് ഊന്നൽ നൽകി ബോട്ട്ൽ ഹോൾഡർ, തലപ്പൊക്കത്തിൽ ഘടിപ്പിച്ച എയർ വെന്റ്, മടക്കി ഒതുക്കി വയ്ക്കാവുന്ന പിൻ സീറ്റ്, രണ്ടാം നിരയ്ക്കായി ട്രേ ടേബിൾ തുടങ്ങിയവയൊക്കെ കാറൻസിലുണ്ടാവും. കൂടാതെ 10.25 ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഇലക്ട്രിക് സൺറൂഫ്, എട്ടു സ്പീക്കർ സഹിതം ബോസ് ഓഡിയോ, 64 നിറത്തിലുള്ള ആംബിയന്റ്  ലൈറ്റിങ്, രണ്ടാം നിര സീറ്റിന്റെ വാതിലിൽ പഡ്ൽ ലാംപ്, ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് മുൻ സീറ്റ്, കിയ കണക്റ്റ് സ്യൂട്ട് കണക്റ്റഡ് കാർ സാങ്കേതിക വിദ്യ തുടങ്ങിയവയും ലഭ്യമാവും. 

കാറൻസിന്റെ എല്ലാ വകഭേദത്തിലും കിയ ഇന്ത്യ ആറ് എയർബാഗ് ഘടിപ്പിക്കുന്നുണ്ട്; ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ(ഇ  എസ് സി), സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, മുന്നിൽ പാർക്കിങ് സെൻസർ, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, ഡിസ്ക് ബ്രേക്ക്, പിന്നിൽ പാർക്കിങ് സെൻസർ തുടങ്ങിയവയും കാറൻസിലുണ്ട്. 

സെൽറ്റോസിനു സമാനമായ എൻജിൻ സാധ്യതകളോടെയാണു കാറൻസ് എത്തുന്നത്. കാറൻസിനു കരുത്തേകാൻ പെട്രോൾ വിഭാഗത്തിൽ 1.5 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് (115 ബി എച്ച് പി കരുത്തും 144 എൻ എം ടോർക്കും), 1.4 ലീറ്റർ ടർബോ (140 ബി എച്ച് പി കരുത്തും 242 എൻ എം ടോർക്കും) എൻജിനുകളുണ്ടാവും. 1.5 ലീറ്റർ എൻജിനുകൾക്കു കൂട്ട് ആറു സ്പീഡ് മാനുവൽ ഗീയർബോക്സാവും; ടർബോ പെട്രോളിനൊപ്പം ഏഴു സ്പീഡ് ഡി സി ടി ഗീയർബോക്സാവും ലഭിക്കുക. 

മിക്കവാറും 15 – 20 ലക്ഷം രൂപ വില നിലവാരത്തിൽ വിപണിയിലെത്തുന്ന കാറെൻസിന്റെ മത്സരം മാതൃസ്ഥാപനമായ ഹ്യുണ്ടേയിയുടെ ആൽകാസർ, എം ജിയുടെ ഹെക്ടർ പ്ലസ്, ടാറ്റയുടെ സഫാരി തുടങ്ങിയവയോടാവും. 

English Summary: Kia Carens bookings to commence on 14th January

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA