ഒറ്റ ചാർജിൽ 1419 കി.മീ ഓടി ടെസ്‌ല, മൈലേജ് ടെൻഷനില്ലാതെ സഞ്ചരിക്കാൻ പുതിയ ബാറ്ററി

one-battery
SHARE

ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം നിരത്തിൽ കൂടി വരുന്നുണ്ടെങ്കിലും ഇപ്പോഴും ആളുകൾ സംശയത്തോടെ നോക്കുന്നത് കിലോമീറ്റർ റേഞ്ച് കണക്കുകളിലേക്കാണ്. ടെസ്റ്റിങ് സാഹചര്യങ്ങളിൽ നിന്ന് റിയൽ ലൈഫ് സാഹചര്യങ്ങളിലേക്ക് എത്തിയപ്പോൾ കാറ്റുപോയ റേഞ്ച് കണക്കുകളെപ്പറ്റിയുള്ള വാർത്തകളും ധാരാളം കേൾക്കുന്നുണ്ട്. ഈ ആശങ്കകളിൽ നിന്നെല്ലാം ഉപഭോക്താക്കളെ മോചിപ്പിക്കുന്ന കണ്ടുപിടിത്തവുമായി എത്തുകയാണ് 'അവർ നെക്സ്റ്റ് എനർജി' (ONE) എന്ന അമേരിക്കൻ കമ്പനി.

ഒറ്റ പ്രാവശ്യം ചാർജ് ചെയ്താൽ 1210 കിലോമീറ്റർ റേ‍ഞ്ച് തരുന്ന ബാറ്ററിയുടെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഉയർന്ന സഞ്ചാര പരിധി മാത്രമല്ല, ഉയർന്ന വേഗത്തിലുള്ള ഡ്രൈവിങ്, പ്രതികൂല കാലാവസ്ഥ, റോഡ് സാഹചര്യങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന റേഞ്ച് നഷ്ടം ഇല്ലാതാക്കുകയും ചെയ്യുമെന്ന് പറയുന്നു.

കഴിഞ്ഞ വർഷം സ്ഥാപിതമായ കമ്പനി ജെമ്നി എന്ന് പേരിട്ടിരിക്കുന്ന ബാറ്ററി ഘടിപ്പിച്ച് ടെസ്‌ല മോ‍ഡൽ എസിൽ നടത്തിയ പരീക്ഷണയോട്ടത്തിൽ ഒറ്റ ചാർജിൽ 1419 കിലോമീറ്റർ ഓടിയെന്നാണ് വൺ പറയുന്നത്. ഡിസംബറിൽ നടന്ന പരീക്ഷണയോട്ടത്തിൽ ശരാശരി 88 കിലോമീറ്റർ വേഗത്തിലാണ് വാഹനം സഞ്ചരിച്ചതെന്നും വൺ പറയുന്നു. നിലവിലെ ബാറ്ററികളെക്കാൾ ഇരട്ടി കാര്യക്ഷമതയുള്ള ജമിനിയുടെ കൂടുതൽ പരീക്ഷണങ്ങൾ നടത്തിയതിന് ശേഷം അടുത്ത വർഷം പുറത്തിറക്കുമെന്നാണ് വൺ പറയുന്നത്.

English Summary: Tesla Model S fitted with prototype battery delivers 1,419km of range

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA