ADVERTISEMENT

‌ക്രാഷ് ടെസ്റ്റും റോൾഓവർ ടെസ്റ്റും തുടങ്ങി പല സുരക്ഷാപരീക്ഷകളിലും ഒന്നാമനായി ലോകത്തിലെ ഏറ്റവും സുരക്ഷിത എസ്‌യുവികളിലൊന്ന് എന്ന പേര് സ്വന്തമാക്കിയ വാഹനമാണ് എക്സ്‌സി 90. സുരക്ഷയുടേയും ആഡംബരത്തിന്റെയും കാര്യത്തിൽ ഒന്നാമനായ ഈ എസ്‍യുവി സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ ആഷിക് അബു.

Image Source: Social Media
Image Source: Social Media

 

വോൾവോയുടെ കൊച്ചി ഷോറൂമിൽ നിന്നാണ് ആഷിക് അബുവും ഭാര്യയും നടിയുമായ റിമാ കല്ലിങ്കലും ചേർന്ന് പുതിയ വാഹനം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം റിമാ ബിഎംഡബ്ല്യു 3 സീരിസ് ഗാരിജിലെത്തിച്ചിരുന്നു. അതിന് പിന്നാലെയാണ് ആഷിക് അബു വോൾവോ വാങ്ങുന്നത്.  വോൾവോയുടെ 89 വർഷത്തെ ചരിത്രത്തിൽ ഏറ്റവും ആഡംബരപൂർണമായ വാഹനമാണ് എക്സ്‌സി 90. 

 

മൈൽഡ് ഹൈബ്രിഡ് പതിപ്പായ എക്സ്‌സി 90ക്ക് കരുത്തു പകരുന്നത് 2 ലീറ്റർ പെട്രോൾ എൻജിനാണ്. 300 ബിഎച്ച്പി കരുത്തുള്ള എൻജിന്റെ ടോർക്ക് 420 എന്‍എമ്മാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.7 സെക്കൻഡ് മാത്രം വേണ്ടിവരുന്ന ഈ എസ്‌യുവിയുടെ ഉയർന്ന വേഗം മണിക്കൂറിൽ 180 കിലോമീറ്ററാണ്. ഏകദേശം 90.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ്‌ഷോറൂം വില.

 

English Summary:  Aashiq Abu Bought Volvo XC 90

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com