ADVERTISEMENT

പെട്രോളിന് 25 രൂപ സബ്സിഡി നൽകുന്ന പദ്ധതിയുമായി ജാർഖണ്ഡ് സർക്കാർ. റിപ്പബ്ലിക് ദിനം മുതൽ സബ്സിഡി പദ്ധതി ആരംഭിക്കുമെന്നാണ് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറയുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പെട്രോൾ വില വളരെ ഉയർന്നതിനാൽ സംസ്ഥാനത്തെ വരുമാനം കുറഞ്ഞ വിഭാഗത്തിലുള്ള ഇരുചക്രവാഹന ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുന്നതിനാണ് പദ്ധതി.

 

ഇതിനായി സിഎം സപ്പോർട്ട് ആപ്പും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ബിപിഎൽ വിഭാഗത്തിലുള്ള പിങ്ക്, പച്ച റേഷൻ കാർഡ് ഉടമകൾ ആപ്പിലൂടെ റജിസ്റ്റർ െചയ്താൽ ഒരു മാസം 10 ലീറ്റർ പെട്രോൾ വരെ 25 രൂപ വിലകുറവിൽ ലഭിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിക്കുന്നത്. അതായത് ഒരു കുടുംബത്തിന് മാസം 250 രൂപ വരെ ഇന്ധന സബ്സിഡി ലഭിക്കും.

 

റേഷൻ കാർഡിൽ േപരുള്ള വാഹന ഉടമകൾക്ക് മാത്രമേ പദ്ധതിയിൽ അപേക്ഷിക്കാൻ സാധിക്കൂ. ആധാറുമായി ബന്ധിക്കപ്പെട്ടിട്ടുള്ള ബാങ്ക് അക്കൗണ്ട് നമ്പറും മൊബൈൽ നമ്പറും നൽകി ആപ്പിൽ റജിസ്റ്റർ ചെയ്യണം. അതിനു ശേഷം വേരിഫിക്കേഷൻ കഴിഞ്ഞാൽ സബ്സിഡി ബാക്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തും. ഈ സാമ്പത്തിക വർഷം 20 ലക്ഷം കുടുംബങ്ങൾക്കും അടുത്ത സാമ്പത്തിക വർഷം 30 ലക്ഷം കുടുംബങ്ങൾക്കും പദ്ധതിയിൽ ഉൾപ്പെടുത്തി സബ്സിഡി നൽകുമെന്നും സോറൻ പറയുന്നു.

 

English Summary: Rs 25 per litre: Jharkhand launches app for subsidy on petrol for BPL Families

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com