ADVERTISEMENT

ഉടൻ വിപണിയിലെത്തുന്ന പുതിയ എർട്ടിഗ, ബ്രെസ, എക്സ്എല്‍ 6 എന്നിവയിൽ പുതിയ ഗിയർബോക്സുമായി മാരുതി സുസുക്കി. നിലവിലെ നാലു സ്പീഡ് ഗിയർബോക്സിന് പകരം രാജ്യാന്തര വിപണിയിലെ സുസുക്കി വിറ്റാരയിലുള്ള 6 സ്പീഡ് ഗിയർബോക്സ് ഘടിപ്പിക്കാനാണ് മാരുതി ഒരുങ്ങുന്നത്.  

 

ഭാവിയിൽ മാരുതിയുടെ എൻജിൻ ശേഷി കൂടിയ വാഹനത്തിലെല്ലാം ഈ ഗിയർബോക്സായിരിക്കും ഉപയോഗിക്കുക എന്നാണ് വാർത്തകൾ. ഈ വർഷം ഏപ്രിലിൽ നിലവിൽ വരുന്ന കോർപ്പറേറ്റ് അവറേജ് ഫ്യൂവൽ ഇക്കണോമി (സിഎഎഫ്ഇ 2) ചുവടുപിടിച്ചാണ് പുതിയ മാറ്റം. ഇതോടെ ഈ വാഹനങ്ങൾക്ക് കൂടുതൽ ഇന്ധനക്ഷമതയും സ്മൂത്തായ ഡ്രൈവും പ്രതീക്ഷിക്കാം. 

 

ഈ മാർച്ചിൽ പുറത്തിറങ്ങുന്ന എർട്ടിഗയുടെ ഫെയ്സ്‌ലിഫ്റ്റിലായിരിക്കും പുതിയ ഗിയർബോക്സ് ആദ്യം പരീക്ഷിക്കുക. തുടർന്ന് പൂർണമായ മാറ്റങ്ങളുമായി എത്തുന്ന ബ്രെസയിലും എക്സ്എൽ 6 ലുമെത്തും. അതിനുശേഷം സിയാസ്, എസ്ക്രോസ് തുടങ്ങി 1.5 ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന വാഹനങ്ങളിലും ഈ ഗിയർബോക്സ് ഘടിപ്പിച്ചേക്കാം. ഇതു കൂടാതെ സിവിടി, അഞ്ച് സ്പീഡ് എഎംടി ഓട്ടമാറ്റിക്ക് ഗിയർബോക്സുകൾ മാരുതിക്കുണ്ട്. 

 

English Summary: Maruti Brezza, Ertiga, XL6 facelifts to get new 6-speed Auto

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com