ADVERTISEMENT

ആക്രി വസ്തുക്കൾ െകാണ്ട് ജീപ്പ് നിർമിച്ച സാധാരണക്കാരന് പുത്തൻ ബൊലേറോ നൽകി ആനന്ദ് മഹീന്ദ്ര. മഹാരാഷ്ട്രയിലെ ദേവ്‌രാഷ്ട്ര സ്വദേശി ദത്താത്രയ ലോഹാർ പാഴ്‌വസ്തുക്കൾ കൊണ്ട് നിർമിച്ച ജീപ്പ് ഏറ്റെടുത്ത ശേഷം ആദരമായിട്ടാണ് പുത്തൻ വാഹനം നൽകിയത്. നിയമപ്രകാരമുള്ള മാനദണ്ഡങ്ങളൊന്നും പാലിച്ചല്ല ഈ വാഹനം നിർമിച്ചിരിക്കുന്നത് എങ്കിലും കഴിവിനെ അംഗീകരിക്കാതെ വഴിയില്ല എന്ന് മുൻപ് തന്നെ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരുന്നു.

 

സ്വയം നിർമിച്ച വാഹനം തന്നാൽ ഒരു ബൊലേറൊ നൽകാമെന്ന് അന്ന് തന്നെ അദ്ദേഹം ട്വീറ്റിൽ പറഞ്ഞിരുന്നു. ഇപ്പോൾ കുടുംബസമ്മേതം തന്റെ വാഹനം മഹീന്ദ്രയ്ക്ക് സമ്മാനിച്ച് അവരുടെ സമ്മാനമായി ബൊലേറോയും വാങ്ങിയാണ് ലോഹര്‍ മടങ്ങിയത്. ഈ ചിത്രങ്ങൾ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കിട്ടു.

 

മഹാരാഷ്ട്രയിലെ ദേവ്‌രാഷ്ട്ര ഗ്രാമത്തിൽ ഇരുമ്പുപണി ചെയ്തു ജീവിക്കുന്ന ദത്താത്രയ ലോഹാറിന്റെ ജീപ്പിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണ് വൈറലാകുന്നത്. മൊത്തം 60,000 രൂപ ചെലവിൽ ലോഹാർ പൂർത്തിയാക്കിയ വാഹനം സ്റ്റാർട്ട് ചെയ്യുന്നത് ഇരുചക്രവാഹനങ്ങളുടെ മാതൃകയിലാണ്. കിക്ക് സ്റ്റാർട്ട് സംവിധാനത്തിലൂടെ. പഴയ വാഹനങ്ങളിൽ നിന്നും ഉപേക്ഷിച്ച കാറുകളിൽ നിന്നും കണ്ടെടുത്ത യന്ത്രഭാഗങ്ങൾ ഉപയോഗിച്ചാണ് ഈ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡൽ നിർമിച്ചത്. 

 

വാഹനത്തെക്കുറിച്ചുള്ള 45 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയിൽപെട്ടതാണ് ലോഹാറിനു നേട്ടമായത്. പാഴ്‌വസ്തുക്കൾ ഉപയോഗിച്ചു കാഴ്ചയിൽ ജീപ്പിനെ ഓർമിപ്പിക്കുന്ന വാഹനം യാഥാർഥ്യമാക്കിയ ലോഹാറിന് ‘ബൊലേറൊ’ സമ്മാനിക്കുമെന്നായിരുന്നു മഹീന്ദ്രയുടെ പ്രഖ്യാപനം. പോരെങ്കിൽ ലോഹാറിന്റെ വാഹനത്തെക്കുറിച്ചുള്ള വിഡിയോ, മഹീന്ദ്ര തന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവയ്ക്കുകയും ചെയ്തു.

 

അദ്ദേഹം (വാഹന നിർമാണ) മാനദണ്ഡങ്ങളൊന്നും പാലിച്ചിട്ടില്ലെന്നു വ്യക്തമാണ്. പക്ഷേ നമ്മുടെ ആളുകളുടെ നൈപുണ്യത്തെയും പരിമിതികളിൽനിന്നു മികച്ച ഫലമുണ്ടാക്കാനുള്ള കഴിവിനെയും മൊബിലിറ്റിയോടുളള അവരുടെ അഭിനിവേശത്തെയും അഭിനന്ദിക്കുന്നത് ഞാൻ അവസാനിപ്പിക്കില്ല എന്നാണ് വിഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെട്ടത്. ചലനശക്തിയോടുള്ള ഈ അഭിനിവേശം പോലെ വാഹനത്തിന്റെ മുൻഗ്രില്ലും അവഗണിക്കപ്പെടരുതെന്നായിരുന്നു മഹീന്ദ്രയുടെ ട്വീറ്റ്. പോരെങ്കിൽ മറ്റുള്ളവർക്കു പ്രചോദനമെന്ന നിലയിൽ പാഴ്‌വസ്തുക്കളിൽ നിന്നു ലോഹാർ സൃഷ്ടിച്ച ഈ വാഹനം മഹീന്ദ്ര റിസർച് വാലിയിൽ പ്രദർശിപ്പിക്കുമെന്നും മഹീന്ദ്ര അറിയിച്ചു.

 

English Summary: Man Gets A New Bolero From Anand Mahindra In Exchange For Vehicle Built Using Abandoned Parts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com