ക്രിസ്റ്റ്യാനോയ്ക്ക് അപ്രതീക്ഷിത പിറന്നാൾ സമ്മാനം, വാഹന ഭീമനെ നല്‍കി ജോർജീന- വിഡിയോ

cristiano-ronaldo
Image Source: Social Media
SHARE

പിതാവിന് കാറുകളൊന്നുമുണ്ടായിരുന്നില്ല, എന്നാൽ തനിക്ക് എത്രകാർ സ്വന്തമായുണ്ടെന്ന് അറിയില്ലെന്നായിരുന്നു ഒരു അഭിമുഖത്തിൽ ഫുട്ബോൾ ലോകത്തെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞത്. ബുഗാട്ടി ഷിറോൺ, കെയ്റോൺ, റോൾസ് റോയ്സ് കള്ളിനൻ, ഫെരാരി തുടങ്ങി റൊണാൾഡോയുടെ കാറുകളുടെ ലിസ്റ്റ് എടുക്കുകയാണെങ്കിൽ ആരും കൊതിക്കുന്ന പേരുകളായിരിക്കും അതിൽ. ആ ലിസ്റ്റിലേക്ക് വന്ന ഏറ്റവും പുതിയ ആളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.

മൂപ്പത്തിയേഴാം പിറന്നാൾ ആഘോഷിക്കുന്ന ഈ സൂപ്പർതാരത്തിന് ജീവിതപങ്കാളി റോഡ്രിഗസാണ് കാഡിലാക്ക് എസ്കലേഡ് എന്ന ഭീമൻ എസ്‍യുവിയെ സമ്മാനിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അപ്രതീക്ഷിത സമ്മാനമായാണ് ഭാര്യ എസ്‍യുവി നൽകിയത്. വാഹനം സമ്മാനമായി ലഭിച്ചപ്പോഴുള്ള താരത്തിന്റെ പ്രതികരണവും ജീവിതപങ്കാളി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായ റൊണാൾഡോയുടെ പുതിയ വാഹനത്തിന് ഏകദേശം ഒരു ലക്ഷം ഡോളറാണ് വില.  6.2 ലീറ്റർ സൂപ്പർചാർജ്ഡ് വി8 പെട്രോൾ എൻജിനാണ് വാഹനത്തിന്. 414 ബിഎച്ച്പി കരുത്തുള്ള വാഹനത്തിന് 10 സ്പീഡ് ഓട്ടമാറ്റിക്ക് ഗീയർബോക്സാണ്.

പിന്‍നിര സീറ്റുകളിലും എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട്‌സ്‌പോട്ട്, 19 സ്പീക്കറുകളുള്ള സ്റ്റുഡിയോ സൗണ്ട് സിസ്റ്റം ഹൈക്വാളിറ്റി ലഥർ സീറ്റുകൾ തുടങ്ങി ആത്യാം‍ഡംബര ഫീച്ചറുകളും എമര്‍ജന്‍സി ബ്രേക്കിങ്ങ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, സെമി ഓട്ടോണമസ് ഡ്രൈവിങ്ങ് മോഡ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളുമുണ്ട്.

English Summary: Cristiano Ronaldo Gets A Cadillac Escalade For His 37th Birthday From Partner Georgina Rodriguez 

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
FROM ONMANORAMA