ADVERTISEMENT

ആലപ്പുഴ ∙ കുഞ്ചാക്കോ ബോബൻ, ശാലിനി, ഹീറോ ഹോണ്ട സ്പ്ലെൻഡർ എന്നീ 3 താരോദയങ്ങളാണ് 1997 മാർച്ച് 26നു സംഭവിച്ചത്. അന്നായിരുന്നു ഫാസിലിന്റെ ‘അനിയത്തിപ്രാവ്’ സിനിമയുടെ റിലീസ്. സിനിമയിലെ ആദ്യ സീൻ മുതൽ കുഞ്ചാക്കോ ബോബൻ ഓടിച്ച ചുവപ്പ് സ്പ്ലെൻഡർ ബൈക്ക് അക്കാലത്ത് യുവാക്കളുടെ ഹരമായിരുന്നു. തന്റെ ആദ്യ സ്ക്രീൻ പ്രവേശനത്തിൽ ഒപ്പമുണ്ടായിരുന്ന സ്പ്ലെൻഡർ കാൽനൂറ്റാണ്ടിനു ശേഷം കുഞ്ചാക്കോ ബോബൻ സ്വന്തമാക്കി. നാളെ ‘അനിയത്തിപ്രാവ്’ റിലീസ് ചെയ്തിട്ട് 25 വർഷം ത‍ികയുന്നു.

 

‘ആലപ്പുഴയിലെ ബൈക്ക് ഷോറ‍ൂമിൽ ജോലി ചെയ്യുന്ന ബോണിയുടെ കൈവശം ബൈക്ക് ഉണ്ടെന്ന് ഒരുപാട് അന്വേഷണങ്ങൾക്കു ശേഷമാണ് അറിഞ്ഞത്. ഷോറൂം ഉടമ കമാൽ എം.മാക്കിയില‍ുമായി സംസാരിച്ച് അനിയത്തിപ്രാവിലെ ബൈക്കാണെന്ന് ഉറപ്പാക്കിയ ശേഷമാണു വാങ്ങിയത്’– കുഞ്ചാക്കോ ബോബൻ പറഞ്ഞു.

 

English Summary: Kunchako Boban Bought Splendor Used In Aniyathipravu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com