ADVERTISEMENT

ആദ്യമാസത്തിൽത്തന്നെ പതിനായിരം ബുക്കിങ്ങുകളുമായി മുന്നേറുകയാണ് സ്കോഡ സ്ലാവിയ. ചരിത്രത്തിലെ ഏറ്റവും കൂടിയ ത്രൈമാസ വിൽപനയും മാസ വിൽപനയും കഴിഞ്ഞ മാസമാണ് സ്കോഡ രേഖപ്പെടുത്തിയത്. ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷമെത്തിയ കുഷാക്കിനും ഈ വർഷം ആദ്യമെത്തിയ സ്ലാവിയയ്ക്കും മികച്ച വിൽപനയാണ് ലഭിക്കുന്നതെന്നാണ് സ്കോഡ അറിയിക്കുന്നത്.

 

മിഡ് സൈസ് സെഡാൻ സെഗ്‌മെന്റിൽ ഹോണ്ട സിറ്റി, ഹ്യുണ്ടേയ് വെർന, മാരുതി സിയാസ് തുടങ്ങിയ വാഹനങ്ങളുമായാണ് സ്ലാവിയ മത്സരിക്കുക. ഒരു ലീറ്റർ ടിഎസ്ഐ, 1.5 ലീറ്റർ ടിഎസ്ഐ എൻജിനുകളുമായി എത്തിയ സ്ലാവിയയുടെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 10.69 ലക്ഷം രൂപ മുതലാണ്. 

 

കുഷാക്കിന് അടിത്തറയാവുന്ന എംക്യുബി –  എ0–ഐഎൻ പ്ലാറ്റ്ഫോമിലാണ് സ്ലാവിയയുടെയും നിർമാണം. കാറിനു കരുത്തേകുന്ന ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിന് 115 പി എസ് വരെ കരുത്തും 175 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ.

 

1.5 ലീറ്റർ, സിലിണ്ടർ ഡീ ആക്ടിവേഷൻ സഹിതമുള്ള ടി എസ് ഐ എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഡ്യുവൽ ക്ലച് (ഡിസിടി) ഗീയർബോക്സുകളുണ്ട്. ആക്ടീവ്, അംബീഷൻ, സ്റ്റൈൽ വകഭേദങ്ങളിലാവും സ്ലാവിയയുടെ വരവ്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നിവ സഹിതമാവും എല്ലാ വകഭേദവും എത്തുക. മുന്തിയ പതിപ്പുകളിൽ ഹിൽ ഹോൾഡ് ഫങ്ഷനുമുണ്ടാവും.

 

മികച്ച സുരക്ഷയ്ക്കായി ആറ് എയർബാഗ്, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, മൾട്ടി കൊളീഷൻ ബ്രേക്കിങ്, ഓട്ടോ ഹെഡ്‌ലാംപും വൈപ്പറും, റിയർ പാർക്കിങ് ക്യാമറ തുടങ്ങിയവയും ലഭ്യമാണ്. കൂടാതെ എട്ട് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, 10 ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിംഗിൾ പെയ്ൻ സൺറൂഫ്, വെന്റിലേറ്റഡ് മുൻ സീറ്റ്, കണക്റ്റഡ് ടെക്നോളജി, എൽഇഡി ലൈറ്റിങ് എന്നിവയുമുണ്ടാവും. 

 

English Summary: Skoda Slavia Bookings Cross the 10,000 Mark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com