ADVERTISEMENT

ഔഡിയുടെ ആഡംബര എസ്‍യുവി സ്വന്തമാക്കി റാപ്പർ ബാദ്ഷ. പുതിയ കാർ സ്വന്തമാക്കിയ വിവരം ബാദ്ഷ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. പുതിയ കാറിനൊപ്പം നിൽക്കുന്ന ചിത്രവും ഗായകൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

audi-q8

ഔഡിയുടെ ഇന്ത്യ മേധാവി ബൽബീർ സിങ് ധില്ലനാണ് ബാദ്ഷായ്ക്ക് പുതിയ വാഹനം കൈമാറിയത്. ഔഡിയുടെ ലൈനപ്പിലെ ഏറ്റവും മികച്ചതും വലുപ്പം കൂടിയതുമായ വാഹനങ്ങളിലൊന്നാണ് ക്യൂ 8. 2018 ൽ രാജ്യാന്തര വിപണിയിലെത്തിയ ക്യൂ 8, 2020 ആദ്യമാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്.

സെലിബ്രേഷൻ, സ്റ്റാന്റേർഡ് എന്നീ പതിപ്പുകളിലാണ് ക്യു8 വിപണിയിലുള്ളത്. സെലിബ്രേഷൻ പതിപ്പിന് 1.03 കോടി രൂപയും സ്റ്റാന്റേർഡ് പതിപ്പിന് 1.38 കോടി രൂപയുമാണ് വില. 3 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 340 പിഎസ് കരുത്തും 500 എൻഎം ടോർക്കും നൽകും ഈ എൻജിൻ.

English Summary: Badshah Bought Audi Q 8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com