പൾസറും ജെറ്റ്സ്കിയും മത്സരിച്ചാൽ ആരു ജയിക്കും ?

bajaj-pulsar-4
Bajaj Pulsar
SHARE

മാൽപെ – ഇന്ത്യയുടെ പടിഞ്ഞാറൻ തീരദേശ മത്സ്യബന്ധന നഗരമായ ഇവിടെയുള്ള ജനങ്ങൾ പതിവല്ലെങ്കിലും കുറച്ചു ദിവസങ്ങളായി ഉണരുന്നത് 250 സിസി സ്പോർട്സ് ബൈക്കിന്റെയും ചാമ്പ്യനായ ജെറ്റ്സ്കിയുടെയും  കൊമ്പുകോർക്കലിന്റെ  മുരൾച്ച കേട്ടിട്ടാണ്. അറബിക്കടലിന്റെ  മനോഹാരിത വിളിച്ചോതുന്ന ഈ പ്രദേശത്തെ 5 കിലോമീറ്ററോളം  ദൂരമുള്ള തീരദേശ റോഡിൽ പുതിയ പൾസർ 250 നിലവിലെ ജെറ്റ്സ്കി ചാംപ്യനെ വെല്ലുവിളിച്ച ദൃശ്യങ്ങളാണ് ഇത്. ഇവരിൽ ആരാണ് കേമനെന്ന് അറിയാൻ ആവേശജനകമായ ഈ വിഡിയോ കാണുക. 

കഥകൾ ഇവിടെ അവസാനിക്കുന്നില്ല. ‘ക്രോണിക്കിൾസ് ഓഫ് ത്രിൽ’ അടുത്ത എപ്പിസോഡിൽ കരുത്തനായ പൾസർ പ്രകൃതിയുടെ വലിയ ശക്തിയുമായി ഏറ്റുമുട്ടുന്ന വാർത്തകളാണ് വരാനിരിക്കുന്നത്. അടുത്ത ആക്ഷനുവേണ്ടി കാത്തിരിക്കുക. 

ജെറ്റ്സ്കിയെ വെല്ലുവിളിച്ച് ഒരു സ്പോർട്സ് ബൈക്ക് തീരദേശ നഗരത്തിലേക്ക് എത്തുന്നു. അടുത്തതായി സംഭവിച്ചത് ഇതാ!

bajaj-pulsar-1

പൾസർ സീരിസിലെ ക്വാർട്ടർ ലീറ്റർ ബൈക്ക് ഇതാ ഒരു വശത്ത് സൂം ചെയ്യപ്പെടുന്നു. ശക്തമായ തിരമാലകളെ കീറിമുറിച്ച് പാഞ്ഞെത്തുന്ന ജെറ്റ്സ്കി മറുവശത്ത്. രണ്ടും അവരുടെ കരുത്ത് തെളിയിക്കാൻ പരസ്പരം പോരാടുകയാണ്.. ഈ കാഴ്ച കാണുന്നവർക്ക് ടോം ക്രൂസിന്റെ സിനിമകളിലെ ദൃശ്യങ്ങൾ ഓർമ വന്നെങ്കിൽ അത്ഭുതപ്പെടാനില്ല.. എന്നാൽ, ഇത് യാഥാർഥ്യമാണ്. ജെറ്റ്സ്കി ചാംപ്യനെ അവന്റെ തട്ടകമായ കടലിൽ പുതിയ പൾസർ 250 വെല്ലുവിളിച്ചതിന്റെ നേർക്കാഴ്ചകളാണ് ഇത്. കഥ ഇവിടെ നിൽക്കട്ടെ, ഇനി ആക്ഷൻ നിറഞ്ഞ വിഡിയോ ദൃശ്യങ്ങൾ കാണൂ..

bajaj-pulsar-3

ഇത്രയുമെല്ലാമായ സ്ഥിതിക്ക് കരുത്തനായ പൾസർ 250ന്റെ അടുത്ത എതിരാളി ആരാണ്? കരുത്തനായ പൾസർ അവനെക്കാൾ കരുത്തേറിയ പ്രകൃതമുള്ള പോരാളിയോട് മത്സരിക്കാനിറങ്ങുന്നുവെന്ന്  മോട്ടർ സൈക്കിൾ പ്രേമികൾക്കിടയിൽ  ഒരു അണിയറ സംസാരമുണ്ട്.

‘ക്രോണിക്കിൾസ് ഓഫ് ത്രില്ലിന്റെ’ അടുത്ത വിഡിയോയ്ക്കു വേണ്ടി കാത്തിരിക്കുക.. 

English Summary: Chronicles of Thrill, Chapter 01 - Elemental Conquest

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS