ADVERTISEMENT

ഇലക്ട്രിക് സ്കൂട്ടറുകളുടെ സുരക്ഷിതത്വത്തെയും ഉപയോക്താക്കൾ സ്വീകരിക്കേണ്ട മുൻകരുതലുകളെയുംകുറിച്ച് മനോരമ ഫാസ്റ്റ്ട്രാക്ക് മാഗസീനും ഹീറോ ഇലക്ട്രിക്കും ചേർന്നു നടത്തുന്ന സൗജന്യ വെബിനാർ ഞായറാഴ്ച മൂന്നു മണിക്ക്.

ft

ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ പൊട്ടിത്തെറിക്കുകയും യാത്രക്കിക്കിടെ തീപിടുത്തമുണ്ടാകുകയും ചെയ്ത വിവിധ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു വെബിനാർ. പങ്കെടുക്കുന്നവരിൽ നിന്നു നറുക്കിട്ടെടുക്കുന്ന 500 പേർക്ക് ആറു മാസത്തേക്ക് ഫാസ്റ്റ്ട്രാക്ക് മാഗസീൻ സൗജന്യം.

ഇ–സ്കൂട്ടർ ബാറ്ററി തകരാറിലാകുന്നതെങ്ങനെ, തീപിടിത്തങ്ങൾക്കു കാരണമെന്ത്, നിലവാരമില്ലാത്ത ബാറ്ററികൾ ഉപയോഗിക്കുന്നുണ്ടോ, അത് എങ്ങനെ കണ്ടെത്താനാകും, വാഹനം വാങ്ങുന്നതിനു മുമ്പു സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയ കാര്യങ്ങൾ വെബിനാറിൽ ചർച്ച ചെയ്യും. എനിൻ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ടി. ആർ. അനുരാധ് പങ്കെടുക്കുന്നവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകും.

ഇലക്ട്രിക് സ്കൂട്ടറുകളുടെ പ്രവർത്തനം, ക്ഷമത തുടങ്ങിയ കാര്യങ്ങൾ ഹീറോ ഇലക്ട്രിക് പ്രതിനിധി പ്രവീൺ നായർ (ഏരിയ മനേജർ, കേരള) വിശദീകരിക്കും.
വെബിനാറിൽ റജിസ്റ്റർ ചെയ്യാൻ വെബെക്സ് ആപ് ഡൗൺലോഡ് ചെയ്യുക. റജിസ്റ്റർ ചെയ്യുമ്പോൾ പിൻകോഡ് ഉൾപ്പടെ പൂർണ മേൽവിലാസം നൽകണം.

വെബിനാറിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യാം

English Summary: Electric Scooter and Fire, Free Webinar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com