4 തവണ മലക്കംമറിഞ്ഞു; വീണ്ടും മല കയറി; അമ്പരപ്പിച്ച് ജീപ്പിന്റെ ദൃശ്യങ്ങൾ

off-road
Screen Grab
SHARE

ഓഫ് റോഡ് മത്സരങ്ങള്‍ക്കിടെ അപകടങ്ങൾ നടക്കാറുണ്ടെങ്കിലും വാഹനങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങൾ പരുക്കു പറ്റുന്നവരുടെ എണ്ണം വളരെ അധികം കുറയ്ക്കും. ജോജു ജോർജ് പങ്കെടുത്തതിനെത്തുടർന്ന് വാർത്തയായ, വാഗമണ്ണിലെ ഓഫ് റോഡ് റേസിലെ മറ്റൊരു കാഴ്ചയായിരുന്നു നാലു തവണ മലക്കം മറിഞ്ഞിട്ടും ജീപ്പ് ഓടിച്ച് സ്റ്റേജ് ഫിനിഷ് ചെയ്യുന്ന വിഡിയോ.

നാലു തവണ മലക്കം മറിഞ്ഞ ജീപ്പ് വീണ്ടും അതേ ആവേശത്തോടെ മല കയറുന്ന ദൃശ്യങ്ങൾ കാഴ്ചക്കാരെ അമ്പരപ്പിക്കും. മലപ്പുറം വണ്ടൂർ പോരൂർ സ്വദേശി സാബിർസാദായിരുന്നു ഡ്രൈവർ. ജീപ്പ് പലവട്ടം മറിയുന്നതു കണ്ട് ആശങ്കപ്പെട്ടവരെ അമ്പരപ്പിച്ചുകൊണ്ടാണ് സാബിർ വീണ്ടും അത്  ഓടിച്ചുകയറ്റിയത്.

ഇരുപത്തിനാലുകാരനായ സാബിർസാദ് രണ്ടു വർഷം മുൻപാണ് ഓഫ് റോഡിൽ സജീവമാകുന്നത്. നാൽപതിലേറെ മൽസരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മിക്കതിലും ഒന്നോ രണ്ടോ സ്ഥാനങ്ങൾ നേടാറുമുണ്ട്. റാലികളിലും പങ്കെടുക്കാറുണ്ട്. ഗോവയിൽ നടക്കുന്ന രാജ്യാന്തര ഓഫ് റോഡ് മൽസരത്തിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ.

English Summary: Vagamon Off Road Race Jeep Accident

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA