ADVERTISEMENT

ഇന്ത്യയ്ക്കുവേണ്ടി ചെറിയ ക്രൂസറുമായി അമേരിക്കൻ ക്രൂസർ മോട്ടർസൈക്കിൾ നിർമാതാക്കളായ ഹാർലി ഡേവിഡ്സൺ. ഇന്ത്യൻ വിപണിയിൽ റോയൽ എൻഫീൽഡിനോട് നേരിട്ട് മത്സരിക്കാനാണ് ഹാർലി ഇന്ത്യയിലേക്ക് 500 സിസി എൻജിനുമായി എത്തുന്നത്. ബെനലിയുടെ പേരന്റ് കമ്പനിയായ ചൈനയിലെ  ക്വെൻജിയാങ് (ക്യുജെ) ഗ്രൂപ്പുമായി സഹകരിച്ചാണ് മിഡ് കപ്പാസിറ്റി എൻജിനുള്ള ബൈക്ക് നിർമിക്കാൻ ഹാർലി ഒരുങ്ങുന്നത്. മീഡിയം ക്രൂസർ വിഭാഗത്തിൽ ഇപ്പോൾ അവർ പുതിയ വാഹനത്തിന്റെ നിർമാണത്തിലാണെന്ന്  വ്യക്തമാക്കുന്ന വിധത്തിലുള്ള ചിത്രങ്ങളാണ് പുറത്തുവരുന്നത്. 

 

ഹാർലി ഡേവിഡ്സൺ പുതിയ ലോഗോ ഉൾപ്പെടെയുള്ള പുതിയ മോട്ടർസൈക്കിള്‍ പരീക്ഷണയോട്ടം  നടത്തുന്ന ചിത്രങ്ങളാണ് മോട്ടർസൈക്കിൾ പ്രേമികളുടെ ഇടയിൽ പ്രചാരം നേടുന്നത്. ഹാർലിയുടെ ശൈലിയിലുള്ള വാഹനങ്ങളുടെ പാറ്റേണിൽ നിർമിച്ച ചെറുരൂപമാണ് പുതിയ ബൈക്ക്. പാരലൽ ട്വിൻ എൻജിനോടു കൂടിയ മോട്ടർസൈക്കിളിന് ബെനെലി ലിയോൺചിനോയുടെ രൂപവുമായി വളരെ അടുത്ത സാമ്യമുണ്ട്. റൗണ്ട് ടൈപ്പ് ടിഫിൻ ബോക്സ് ഹെഡ്‌ലാംപ്, യുഎസ്ഡി ഫോർക്കുകൾ, ഇരട്ട ഡിസ്ക് ബ്രേക്ക് മുന്നിലും വലിയ ടാങ്കിനൊപ്പം സിംഗിൾ ക്രൂസിങ് റൈഡർ സീറ്റും ഉള്ള വാഹനത്തിന് റോഡ്സ്റ്ററുമായി അടുത്ത സാമ്യം പുലർത്തുന്നു. 

 

ബോബർ സ്റ്റൈലിലുള്ള വലിയ ഫെൻഡർ, പിന്നിലെ ടയർ ഹഗറിൽ ഘടിപ്പിച്ച ലൈസൻസ് പ്ലേറ്റിലെ എച്ച്ഡി 500 ബാഡ്ജിങ്, എന്നിവയെല്ലാം ഇത് ഒരു ഹാർലി പ്രോട്ടോടൈപ്പ് വാഹനമാണെന്ന് വ്യക്തമാക്കുന്നു. പാൻ അമേരിക്ക, സ്പോർട്സ്റ്റർ – എസ് എന്നീ വാഹനങ്ങളിൽ കാണുന്ന അതേ വിധത്തിലുള്ള പുതിയ ലോഗോയും ഇന്ധന ടാങ്കിനോടു ചേർത്ത് എഴുതിയിട്ടുണ്ട്. 

 

ലിയോൺചിനോയിൽ  കാണുന്ന അതേ വിധത്തിലള്ള 500 സിസി പാരലൽ ട്വിൻ എ‍ൻജനാണ് വാഹനത്തിന് കരുത്ത് പകരുന്നതെന്നു കരുതാം. 47 എച്ച്പി പവറും – 46 എൻഎം ടോർക്കും സമന്വയിപ്പിച്ച എൻജിൻ അർബൻ ക്രൂസർ വിഭാഗത്തിലായിരിക്കും വാഹനം എത്തുന്നതെന്ന സൂചനയും നൽകുന്നു. റോയൽ‌ എൻഫീൽഡ് വിപണിയിലെത്തിക്കാനിരിക്കുന്ന 650 സിസി വാഹനങ്ങൾക്ക് വെല്ലുവിളിയാകും ഹാർലി 500. നിലവിൽ ഇന്ത്യൻ വിപണിയിലെ റോയൽ എൻഫീൽഡിന്റെ പ്രമാണിത്തം തകർക്കാനാണ് 500 സിസി ക്രൂസറുകൊണ്ട് ഹാർലി ലക്ഷ്യമിടുന്നത്. 

 

English Summary: Entry-level Harley-Davidson 500 cc parallel-twin spotted May launch in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com