ADVERTISEMENT

മാരുതി സുസുക്കി ഏറെ നാളായി ആരംഭിക്കാനിരിക്കുന്ന മൂന്നാമത് പ്ലാന്റ് ഹരിയാനയിലെ സോനിപത് ജില്ലയില്‍. ഘർഘോഡ എന്ന മേഖലയിൽ ഹരിയാന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആന്‍ഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ കീഴിലാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്. 800 എക്കറോളം വരുന്ന ഭൂമി ഇവിടെ ഉറപ്പിച്ച ശേഷമാണ് മാരുതി സുസുക്കിയിൽ നിന്നു വാർത്തകൾ പുറത്തുവരുന്നത്. വർഷത്തിൽ 2.5 ലക്ഷം യൂണിറ്റ് വാഹനങ്ങൾ പുറത്തിറക്കാൻ ശേഷിയുള്ള ആദ്യ പ്ലാന്റ് 2025നുള്ളില്‍ ആരംഭിക്കാനാണ് മാരുതിയുടെ നീക്കം. അധികൃതരുടെ അവസാനഘട്ട അംഗീകാരം കൂടി ലഭിച്ചാൽ 11000 കോടി രൂപ മുടക്കിൽ പ്ലാന്റിന്റെ നിർമാണ ജോലികൾ ആരംഭിക്കും. ഭാവിയിൽ വലിയ പ്ലാന്റുകള്‍ ഇതിനോട് ചേർന്ന് ആരംഭിക്കാനുള്ള സൗകര്യങ്ങള്‍ ഈ മേഖലയിൽ ഉണ്ടെന്നാണ് കണക്കുകൂട്ടൽ. 

ഇലക്ട്രിക് വാഹനങ്ങളുടെയും എസ്‌യുവി വാഹനങ്ങളുടെയും നിർമാണങ്ങൾ ക്രമീകരിക്കാനാണ് ഈ പുതിയ പ്ലാന്റ് കൊണ്ട് കമ്പനി പദ്ധതിയിടുന്നത്. സുസുക്കി മോട്ടർ കോർപറേഷൻ ഗുജറാത്തിൽ നേരിട്ട് നടത്തുന്ന പ്ലാന്റ് ഉൾപ്പെടെ ഇന്ത്യയിലെ നാലാമത് പ്ലാന്റാണ് ഇത്. 

ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന എസ്‌യുവി – എംപിവി വിഭാഗത്തിൽപെട്ട വാഹനങ്ങളുടെ ആർ ആൻഡ് ഡി ഇവിടെ നിന്നായിരിക്കുമെന്നാണ് വാഹനരംഗത്തെ വിദഗ്ധർ പറയുന്നത്. കയറ്റുമതി ഉൾപ്പെടെയുള്ള രാജ്യാന്തര വിപണിയിലേക്കുള്ള വാഹനങ്ങൾക്കുവേണ്ടി മാത്രമായിരിക്കും പിന്നീട് ഗുജറാത്തിലെ പ്ലാന്റ് പ്രവർത്തിക്കുന്നത്. രണ്ട് വർഷങ്ങളായി പുതിയ പ്ലാന്റിനു വേണ്ടിയുള്ള സ്ഥലം അന്വേഷണത്തിലും പഠനത്തിലുമായിരുന്നു മാരുതി സുസുക്കി അധികൃതർ. ഭാവിയിലെ വളർച്ച ഉൾപ്പെടെ പദ്ധതിയിട്ട് വിപുലീകരണത്തിനുള്ള സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് അധികൃതർ പുതിയ പ്ലാന്റിനുള്ള സ്ഥലം തിര‍ഞ്ഞെടുത്തിട്ടുള്ളത്.

‌English Summary: Maruti Suzuki to invest Rs 11,000 cr in first phase of its new manufacturing facility in Sonipat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com