ADVERTISEMENT

ഇലക്ട്രിക് വാഹന വിപണിയുടെ വളർച്ച കൂടുതൽ വേഗമാക്കാൻ ടാറ്റ പവറുമായി കൈകോർത്ത് ഹ്യുണ്ടേയ് ഇന്ത്യ. ഹ്യുണ്ടേയ് ഇന്ത്യയുടെ ഡീലർഷിപ്പുകളിൽ ടാറ്റ പവറിന്റെ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്നനുള്ള ധാരണാപത്രം ഇരുകമ്പനികളും ഒപ്പുവച്ചു. 

 

ഇതുപ്രകാരം രാജ്യത്തെ 29 നഗരങ്ങളിലായി പ്രവർത്തിക്കുന്ന 34 ഹ്യുണ്ടേയ് ഇലക്ട്രിക് ഡീലർഷിപ്പുകളിൽ 60 കിലോവാട്ടിന്റെ ഡിസി ഫാസ്റ്റ് ചാർജിങ് പോയിന്റുകൾ  പദ്ധതി പ്രകാരം സ്ഥാപിക്കും. നിലവിൽ ഇലക്ട്രിക് വാഹന ഡീലർഷിപ്പുകളിൽ 7.2 കിലോവാട്ട് എസി ചാർജിങ് പോയിന്റുകളാണുള്ളത്.

 

ഡീലർഷിപ്പുകളിലെ ചാർജിങ് സ്റ്റേഷനുകൾ കൂടാതെ ഹ്യുണ്ടേയ്  ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരുടെ വീടുകളിലും ചാർജിങ് പോയിന്റുകൾ ടാറ്റ പവർ ഘടിപ്പിച്ചു നൽകും. ഇരു കമ്പനികളും തമ്മിലുള്ള സഹകരണം ഇന്ത്യയിലെ ഇലക്ട്രിക് വാഹന രംഗത്തിന്റെ വളർച്ച കൂടുതൽ വേഗത്തിലാക്കുമെന്നാണ് ഹ്യുണ്ടേയ് പറയുന്നത്.

 

English Summary: Tata Power partners with Hyundai Motor for EV charging infra in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com