ADVERTISEMENT

ബൈക്ക് റേസിംഗ്, ബൈക്ക് സ്റ്റണ്ട് എന്നൊക്കെ കേട്ടാൽ പൊതുവേ നമ്മൾ മലയാളികൾക്ക് നെറ്റി ചുളിയും. എന്നാൽ ഇതെല്ലാം വളരെ പ്രൊഫഷണലായി ഒരു ഗ്രൗണ്ടിലോ ട്രാക്കിലോ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളോടും കൂടി ചെയ്യുകയാണെങ്കിൽ ആ പരിപാടിക്ക് ഒരുപാട് കാഴ്ച്ചക്കാരും ആരാധകരും ഉണ്ടാവുകയും ചെയ്യും. അങ്ങനെയുള്ള നമ്മുടെ നാട്ടിലെ മോട്ടോർ സ്പോർട്സുമായി ബന്ധപ്പെട്ട നാല് ചെറുപ്പക്കാർ ഒരു ബിസിനസിലേക്ക് ഇറങ്ങിയ കഥ നമുക്ക് ഒന്ന് നോക്കാം.

ഇന്ന് സോഷ്യൽ മീഡിയയിലും ബൈക്ക് പ്രേമികൾക്ക് ഇടയിലും പ്രസിദ്ധമായ ഒരു പേരാണ് ബാൻഡിഡോസ് പിറ്റ്‌സ്റ്റോപ്പ്. ഇരുചക്രവാഹനങ്ങൾക്ക്, പ്രത്യേകിച്ച് ബൈക്കുകള്‍ക്ക് ആവശ്യമായിട്ടുള്ള എല്ലാവിധ ആക്സസറീസും, ബൈക്ക് ഉപയോഗിക്കുന്നവർക്ക് ആവശ്യമുള്ള റൈഡിങ് ഗിയേസും നിർമ്മിക്കുകയും , വിൽപനയും, എക്സ്പോർട്ട് & ഇമ്പോർട്ട് നടത്തുകയും ചെയ്യുന്ന ഒരു സംരംഭം ആണ്‌ ബാൻഡിഡോസ്.

ഇപ്പോൾ നമ്മുടെ മാർക്കറ്റിൽ ഉള്ള ഒരുവിധം എല്ലാ ബൈക്കുകൾക്കും വേണ്ട ആക്സസറീസ് ആയ ക്രാഷ് ഗാർഡ്, ഹാൻഡിൽ ബാർ, ഹെഡ്ലൈറ്റ് ഗ്രില്ല്, കാരിയേഴ്സ്, ഇൻഡിക്കേറ്റർ, മിറർ തുടങ്ങിയവയും റൈഡേഴ്സിനു ആവശ്യമായ ഹെൽമെറ്റ്, ജാക്കറ്റ്, ഗ്ലൗ, ബൂട്ട്സ് തുടങ്ങിയവയും ലോങ്ങ് ട്രിപ്പ്, ലഡാക് ട്രിപ്പ് പോകുന്നവർക്ക് ആവശ്യമായ ടോപ് ബോക്സ്, പാനീയർ, ലഗേജ് കാര്യർ എന്നിങ്ങനെ എല്ലാം തന്നെ ബാൻഡിഡോസിൽ ലഭ്യമാണ്. വിലകൂടിയ ബി എം ഡബ്ല്യ ബൈക്കിന്റെ ആക്സസറീസ് തൊട്ട് നൂറ് രൂപയുടെ കീചെയിൻ വരെ നിങ്ങൾക്ക് ബാൻഡിഡോസിൽ നിന്ന് വാങ്ങാം. ഒരുപാട് ബ്രാൻഡഡ്‌ കമ്പനികളുടെ ഐറ്റംസ് കൂടാതെ ബാൻഡിഡോസിന്റെ തന്നെ സ്വന്തം ബ്രാൻഡുകളായ Legundary Custom, JB Racing  എന്നിവയുടെ ആക്സസറീസും ഇവിടെ ലഭ്യമാണ്

03-shop-interior

മോട്ടോർ സ്പോർട്സുമായി ബന്ധപ്പെട്ട നാല് ചെറുപ്പക്കാർ, മുർഷിദ് ബഷീർ, അനു, ഇരട്ട സഹോദരന്‍ വിനു, മഹേഷ് എന്നിവരാണ് ഈ സംരംഭത്തിന് സ്ഥാപകർ. തീർച്ചയായും മോട്ടോർസൈക്കിളുകളും മോട്ടോർ സ്പോർട്സും തന്നെയാണ് ഇവരെ എല്ലാവരെയും ഒന്നിപ്പിക്കുന്ന കണ്ണി. പണ്ട് ബൈക്കിന്റെ ആക്സസറീസ് വേണ്ടി കേരളത്തിന് പുറത്തു പലസ്ഥലങ്ങളിലും പോകേണ്ടി വരുമായിരുന്നു. മോട്ടോർ സൈക്കിൾ ആക്സസറീസ് ബിസിനസ്സ് എന്ന വലിയൊരു മാർക്കറ്റ് എന്താണ് എന്ന് ശരിക്കും പഠിച്ചും അതിനെ ഏകോപിപ്പിച്ച് നല്ല രീതിയിൽ ഉള്ള സേവനം നൽകണം എന്ന ഒരു പാഷന്റെ പുറത്തുമാണ് ഇവർ ഇങ്ങനെയൊരു സംരംഭം ആരംഭിച്ചത്. ഇന്ന് കേരളത്തിലും ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലേക്കും, വിദേശ രാജ്യങ്ങളിലേക്ക് വരെ ആക്സസറീസ് സപ്ലൈ നൽകുന്ന ഒരു സംരംഭമായി ബാൻഡിഡോസ് മാറി.

ബാൻഡിഡോസിന്റെ സ്ഥാപകർ

06-murshi-anu-vinu-mahesh

മുർഷിദ് ബഷീർ അഥവാ മുർഷിദ് ബാൻഡിഡോസ്

തന്റെ ബൈക്ക് സ്റ്റണ്ട്കളുടെ പേരില്‍ മുർഷിദ് ബഷീർ മുന്നേ തന്നെ പ്രശസ്തനാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹം മികവുറ്റ രീതിയിൽ ബൈക്ക്സ്റ്റണ്ട്, റേസ് എന്നിവ നടത്തി രാജ്യത്തെ മികച്ച ബൈക്ക് സ്റ്റണ്ടർമാരിൽ ഒരാൾ ആയി മാറിയ വ്യക്തി ആണ്‌ . Bandit bikers എന്ന പേരില്‍ ഒരു സ്റ്റണ്ട് ടീം ഉണ്ടാക്കി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പ്രദർശനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ലോകപ്രശസ്ത ബൈക്ക് സ്റ്റണ്ട് പ്രൊഫഷണലായ ക്രിസ് ഫൈഫറിനൊപ്പം ബാംഗ്ലൂരിൽ പരിപാടി അവതരിപ്പിച്ചു, ഇത് രാജ്യവ്യാപകമായി ശ്രദ്ധ നേടി. കൂടാതെ ഒരുപാട് റേസ് ഇവന്റുകളും മറ്റും നടത്തിയിട്ടുണ്ട്. Bandidos Dirt Xtreme & Freestyle Event എന്ന ഇന്റർനാഷണൽ നിലവാരത്തിലുള്ള റേസ് ഇവന്റ് കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യത്തേതാണ്. 

04-murshi
മുർഷിദ് ബഷീർ

ബിസിനസ്സ് കൂടാതെ  ഇപ്പൊൾ അറിയപ്പെടുന്ന ഒരു പ്രശസ്ത യൂട്യൂബ് ബ്ലോഗർ കൂടിയാണ് മുർഷിദ്. മോട്ടോർ സ്പോർട്സും മോട്ടോർസൈക്കിളുകളും ഇഷ്ടപെടുന്നവർക്ക് വേണ്ടിയുള്ള മോട്ടോർ സ്പോർട്സ്, ബൈക്ക്റേസ്, ബൈക്ക്സ്റ്റണ്ട് അങ്ങനെയുള്ള വീഡിയോസ് ആണ് കൂടുതലും മുർഷിദ് തന്റെ ചാനലിലൂടെ പങ്കുവയ്ക്കുന്നത്. വൈറലായ രസകരമായ, ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരുപാടു വീഡിയോസ് മുർഷിദിന്റെ യൂട്യൂബ് ചാനലിൽ ഉണ്ട്. 

മുർഷിദ് ബാൻഡിഡോസ് എന്ന പേരുള്ള തന്റെ യൂട്യൂബ് ചാനലിന് വേണ്ടി മുർഷിദ് ആദ്യമായി ചെയ്ത വീഡിയോ ഒരു ബൈക്ക് മോഡിഫിക്കേഷൻ വീഡിയോ ആണ്. ഇന്ത്യയിൽ തന്നെ ആദ്യമായി യമഹ R15 V3 നെ യമഹ R1M ആയി മോഡിഫൈ ചെയ്തത് മുർഷിദ് ആയിരുന്നു. R1M ബോഡി കിറ്റ് പുറത്ത് നിന്ന് ഇമ്പോർട് ചെയ്തു ഏകദേശം 3  ലക്ഷം രൂപ ചിലവിലും ആറേഴ് മാസത്തെ അധ്വാനത്തിന്റെ ഫലത്തിലും ആണ് ഇത്രയും മികച്ച ഒരു മോഡിഫിക്കേഷൻ നടത്താൻ സാധിച്ചത്. അഞ്ച് ലക്ഷത്തിനു മുകളിൽ ആണ് ആ ആദ്യ വീഡിയോക്ക് ലഭിച്ച വ്യൂസ്. 

രണ്ടു ലക്ഷത്തിനു മുകളിൽ യൂട്യൂബ് സബ്‌സ്ക്രൈബേഴ്സും ഒന്നര ലക്ഷത്തിനു മുകളിൽ ഇൻസ്റ്റാഗ്രാം ഫോളോവെഴ്‌സും ഉള്ള മുർഷിദ് അതിവേഗം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയി കുതിച്ചുയരുകയാണ്. കൂടാതെ മോട്ടോർസൈക്കിൾ അഡ്വഞ്ചർ ട്രെയിനിങ് ക്ലാസ്സുകളും നൽകുന്ന മുർഷിദ്  ഇവിടെ ബാൻഡിഡോസിൽ മാർക്കറ്റിങ് സെക്ഷൻ ആണ്‌ കൈകാര്യം ചെയുന്നത്.

അനു V.S

മറ്റൊരു സ്ഥാപകനായ അനു, അദ്ദേഹവും മോട്ടോർ സ്പോർട്സ് രംഗത്ത് പ്രസിദ്ധനാണ്. വളരെ മികച്ചൊരു ബൈക്ക് റേസറും തോൽവി അറിയാത്ത ചാമ്പ്യനുമായിരുന്നു അനു. റേസ് ബൈക്കിൽ വേഗത കൊണ്ടും റൈഡിങ് സ്കിൽ കൊണ്ടും സംസ്ഥാനം കണ്ട ഏറ്റവും മികച്ച റേസർമാരിൽ ഒരാളായി മാറിയ അദ്ദേഹം, ദേശീയതലത്തിൽ വരെ ശ്രദ്ധ ആകർഷിക്കപ്പെടുന്ന സമയത്ത് നിർഭാഗ്യകരമായ ഒരു അപകടം കാരണം കൊണ്ട് റേസിംഗ് നിന്ന് വിരമിച്ചു. പക്ഷേ മുർഷിദുമായി ചേർന്ന് തൃശൂരിൽ ബാൻഡിഡോസ് സ്ഥാപിക്കാൻ മുൻകൈയെടുത്തു. ഇപ്പോൾ ബാൻഡിഡോസിൽ ഫിനാൻസ് ഡിപ്പാർട്ട്മെൻറ് ആണ് അനു കൈകാര്യം ചെയുന്നത്.

05-anu-vinu
അനു വി.എസ് & വിനു വി.എസ്

വിനു V.S

അനുവിൻറെ ഇരട്ടസഹോദരനാണ് വിനു. ചേട്ടനെപ്പോലെ മോട്ടോർ സൈക്കിളുമായും മോട്ടോർ സ്പോർട്സുമായും ചെറുപ്പത്തിലെ ബന്ധമുണ്ടായിരുന്നു വിനുവിന്. മികച്ച രീതിയിൽ റേസ് ബൈക്ക് ട്യൂൺ ചെയ്യുന്നതിൽ വൈദഗ്ധ്യമുണ്ട് വിനുവിന്. അനുവിൻറെ റേസിംഗ് മോട്ടോർ സൈക്കിൾ ട്യൂൺ ചെയ്തിരുന്നത് വിനു ആയിരുന്നു. വിനുവിന്റെ ട്യൂണിംഗ് വൈദഗ്ധ്യവും അനുവിന്റെ റൈഡിംഗ് വൈദഗ്ധ്യവും കൂടിച്ചേർന്നാണ് അനുവിനെ ട്രാക്കിൽ അജയ്യനാക്കിയത്. ബാൻഡിഡോസിന്റെ നെടുംതൂൺ ആണ് വിനു. അദ്ദേഹത്തിൻറെ നേതൃത്വപാടവവും ദീർഘദൃഷ്ടിയും എല്ലാ ഡിപ്പാർട്ട്മെന്റിലും ഉള്ള സജീവമായ ഇടപെടലുകളുമാണ് ബാൻഡിഡോസിനെ ചുരുങ്ങിയ കാലത്തിൽ തന്നെ ഇന്നത്തെ ഉയർച്ചയിലേക്ക് നയിച്ചത്.

മഹേഷ് V.M

ബാൻഡിഡോസ് സ്ഥാപകരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് മഹേഷ്. സദാ ഒരു പുഞ്ചിരിയോടു കൂടെ മാത്രമേ മിതഭാഷിയായ മഹേഷിനെ നമുക്ക് കാണാൻ സാധിക്കുകയുള്ളൂ.  ഇങ്ങനെയൊക്കെ ആണെങ്കിലും റേസ് ട്രാക്കിൽ പുലിയാണ് മഹേഷ്. ദേശീയ തലത്തിലുള്ള മോട്ടോക്രോസ് ചാമ്പ്യനാണ് അദ്ദേഹം. അനു വിരമിച്ചതു മുതൽ മഹേഷ് റേസിംഗ് രംഗത്തു ചുവടുറപ്പിച്ചിരുന്നു. തുടങ്ങിയത് മുതൽ ഇന്നുവരെ താൻ പങ്കെടുത്ത ഒട്ടുമിക്ക മത്സരങ്ങളിലും മഹേഷ് തന്നെയായിരുന്നു വിജയി. 2017-ൽ ഒരു M R F മോട്ടോക്രോസ്സിൽ  3 വിഭാഗങ്ങളിലായി ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യത്തെ റൈഡറായി അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. 2019 ദേശീയ ചാമ്പ്യൻ കൂടിയായിരുന്നു മഹേഷ്. ബിസിനസ്സ് വശത്ത്, അദ്ദേഹം കമ്പനിയുടെ ഫിനാൻസ് സെക്ഷൻ അനുവിനോടൊപ്പം കൈകാര്യം ചെയ്യുന്നു.

02-mahesh
മഹേഷ് വി.എം

2014-ലാണ് ഇവർ നാല് പേരും തൃശ്ശൂരിൽ ബാൻഡിഡോസ് പിറ്റ്‌സ്റ്റോപ്പ് ഔദ്യോഗികമായി ആരംഭിക്കുന്നതിനു ഒരുമിച്ച് കൈകോർത്തത്. ഇത് ഒരു റീട്ടെയിൽ സ്റ്റോറായിട്ടാണ്  ആരംഭിച്ചതെങ്കിലും ഉയർന്ന ഡിമാൻഡ് കാരണം താമസിയാതെ ഹോൾസെയിൽ ഡിവിഷനിലേക്കും ബിസിനസ്സ് വ്യാപിപ്പിച്ചു. എന്നാൽ ഇന്ന് ബിസിനസ്സിന്റെ എല്ലാ മേഖലകളിലും ബാൻഡിഡോസ് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു.  

2018ൽ  www.bandidospitstop.com  എന്ന ഇ-കോമേഴ്‌സ് വെബ്സൈറ്റ് ആരംഭിക്കുമ്പോൾ ഈ രംഗത്ത് ഓൺലൈൻ വില്പനയുള്ള ഏക സാന്നിധ്യമായിരുന്നു ഇന്ന് ഇന്ത്യയിലെ നോർത്ത് ഈസ്റ്റ് മേഖലയിലടക്കം ശക്തമായ കസ്റ്റമർ ബേസ് ഉള്ള bandidospitstop.com.

ഇത് കൂടാതെ സ്വന്തം ബ്രാൻഡുകളായ Legundary Custom, JB Racing  എന്നിവയുടെ മാനുഫാക്ച്ചറിംഗ് യൂണിറ്റ് കൂടിയുണ്ട് ഈ കൂട്ടായ്മക്ക്. 

ലോകോത്തര നിലവാരമുള്ള ആർ & ഡി യൂണിറ്റ്

രാജ്യത്ത് പുറത്തിറക്കുന്ന മോട്ടോർസൈക്കിളുകൾക്ക് അനുയോജ്യമായ ലോകോത്തര നിലവാരമുള്ള ആക്‌സെസ്സറിസ്, കമ്പനി രൂപകൽപ്പന ചെയ്യാൻ തുടങ്ങി. മോട്ടോർസൈക്കിൾ ബാൻഡ് (റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിനുള്ള ബെൽറ്റ് ഡ്രൈവ് സിസ്റ്റം) പോലുള്ള നൂതന ഉൽപ്പന്നങ്ങൾ ബാൻഡിഡോസ് വികസിപ്പിച്ചെടുത്തു. ഗവേഷണ-വികസന വകുപ്പാണ് കമ്പനിയുടെ ഇങ്ങനെയുള്ള വളർച്ചയ്ക്ക് നേതൃത്വം നൽകുന്നത്. ദൈനംദിന മോട്ടോർസൈക്കിൾ യാത്ര മികച്ചതാക്കുന്ന ഈ ഉൽപ്പന്നങ്ങൾ തേടി രാജ്യത്തുടനീളമുള്ള റൈഡർമാർ ബാൻഡിഡോസ് പിറ്റ്‌സ്റ്റോപ്പിലേക്ക് വരുന്നുണ്ട്.

മോട്ടോർസൈക്കിൾ ബാൻഡ് - റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾക്കായുള്ള നൂതനമായ ബെൽറ്റ് ഡ്രൈവ് സൊല്യൂഷൻ

നൂതനമായ ഈ ഇന്ത്യൻ നിർമിത ഉൽപ്പന്നം ബാൻഡിഡോസിന്റെ ഗെയിം ചേഞ്ചറായി മാറി. റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾക്കായുള്ള ഈ ഉൽപ്പന്നം സാധാരണ രീതിയിലുള്ള ചെയിൻ ഡ്രൈവ് സിസ്‌റ്റം മാറ്റി റൈഡിംഗ് നിലവാരം മെച്ചപ്പെടുത്തുകയും സുഗമമായ അനുഭവം നൽകുകയും ചെയ്യുന്നു. ലോകമെമ്പാടും  ഉയർന്ന ഡിമാൻഡാണ് ബാൻഡിഡോസിന്റെ Legundary Custom എന്ന ബ്രാൻഡിൽ ഉള്ള BeltDriveന് ഉള്ളത്.

ബാൻഡിഡോസ് മോട്ടോർസ്പോർട്സ്

മോട്ടോർസ്പോർട്സിനോടുള്ള അഭിനിവേശമാണ് കമ്പനിയെ ഇതുവരെ മുന്നോട്ട് നയിച്ചത്. എല്ലാ ദേശീയ തല മത്സരങ്ങളിലും പങ്കെടുക്കുന്ന ബാൻഡിഡോസ് പിറ്റ്‌സ്റ്റോപ്പിന്റെ മോട്ടോർസ്‌പോർട്‌സ് വിഭാഗമാണ് ബാൻഡിഡോസ് മോട്ടോർസ്‌പോർട്‌സ്. നിലവിൽ ബാൻഡിഡോസ് മോട്ടോർസ്പോർട്സ് സൂപ്പർക്രോസ്, മോട്ടോക്രോസ്, സ്റ്റണ്ട് റേസിംഗ് ഇവന്റുകളിൽ പങ്കെടുക്കുന്നു. ബാൻഡിഡോസ് മോട്ടോർസ്‌പോർട്‌സ് റേസ് ഇവന്റുകളും സംഘടിപ്പിക്കുന്നു, അത്തരത്തിലുള്ള ഒരു ഹൈലൈറ്റ് ഇവന്റ് ബാൻഡിഡോസ് എക്‌സ്ട്രീം 2020 ആയിരുന്നു. കേരളത്തിലെ തൃശ്ശൂരിൽ നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡേർട്ട് ട്രാക്ക് ഇവന്റുകളിൽ ഒന്നാണിത്.

ബാൻഡിഡോസ് മീഡിയ ടീം 

ബാൻഡിഡോസിൽ സ്വന്തമായി 12 പേരോളം അടങ്ങുന്ന ഒരു മീഡിയ ടീം തന്നെയുണ്ട്. പുതിയ വ്യത്യസ്തമായ കണ്ടന്റുകൾ കണ്ടെത്തുന്നതിനും മോട്ടോർ സ്പോർട്സിനെ നൂതന മീഡിയ മേഖലയിൽ എത്തിക്കാനും വളരെയധികം കഴിവുകളുള്ള ചെറുപ്പക്കാരാണ് ഈ ടീമിൽ പ്രവർത്തിക്കുന്നത്. സോഷ്യൽ മീഡിയയിലും യൂട്യുബിലും ഉള്ള ഫോട്ടോസും വിഡിയോസും ഈ കഴിവിന്റെ ഉദാഹരണങ്ങളാണ്. റേസ് ഇവെന്റുകളുടെ ഫോട്ടോസും വിഡിയോസും കൂടാതെ പ്രോഡക്റ്റുകളുടെ ഫോട്ടോഷൂട്ടും വളരെ മികച്ച രീതിയിൽ എടുക്കുന്ന ഇവരുടെ കഴിവ് തീർച്ചയായും ബാൻഡിഡോസിനു ഒരു മുതൽക്കൂട്ടാണ്.

ഏകദേശം മുന്നൂറോളം പേരാണ് ഇവിടെ ബാൻഡിഡോസിൽ വിവിധ വിഭാഗങ്ങളിലായി ജോലി ചെയുന്നത്. ഓൺലൈനിലും സോഷ്യൽ മീഡിയയിലും വിവിധ മത്സരങ്ങൾ നടത്തുന്നതിന് പുറമെ, റൈഡേഴ്സിന്റെ ഒത്തുകൂടൽ, മോട്ടോർസൈക്കിൾ അഡ്വഞ്ചർ ട്രൈനിംഗ് കൂടാതെ ചാരിറ്റി, സോഷ്യൽ വെൽഫെയർ  പ്രവർത്തനങ്ങൾ എന്നിവയും ബാൻഡിഡോസ് നടത്തുന്നുണ്ട്. ഭാവിയിൽ മോട്ടോർ സ്പോർട്സിനു വേണ്ടി ഒരു റേസിംഗ് അക്കാദമിയും റേസിംഗ് ട്രാക്കും ആണ് ബാൻഡിഡോസിന്റെ ലക്‌ഷ്യം. ഇത് വഴി ഇന്റർനാഷണൽ മോട്ടോർസ്പോർട്സിൽ ഇന്ത്യൻ പ്രാതിനിധ്യം ഉറപ്പാക്കാൻ സാധിക്കുക എന്നതാണ് ഇവർ വിഭാവനം ചെയ്യുന്ന സ്വപ്നം. അതുകൊണ്ട് തന്നെ Living for Motor Sports എന്നത് അന്വർത്ഥമാക്കുകയാണ് ഈ നാൽവർ സംഘം.

തയ്യാറാക്കിയത് : പ്രശാന്ത് വർഗീസ് ടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com