പോർഷെ ടൈകാനിൽ മമ്മൂട്ടി, അടുത്ത വാഹനം ഇലക്ട്രിക് സ്പോർട്സ് കാറോ?

porsche-mammootty
Image Source: Screen Grab
SHARE

മെഗാ സ്റ്റാർ മമ്മൂട്ടി പോർഷെയുടെ ഇലക്ട്രിക് വാഹനം ടൈകാനിൽ എത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കൊച്ചിയിലെ പോർഷെ സെന്ററിലെ മാംമ്പാ ഗ്രീൻ നിറത്തിലുള്ള ടൈകാൻ 4 എസ്സാണ് മമ്മൂട്ടി ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നത്. വാഹന പ്രേമിയായ അദ്ദേഹത്തിന്റെ ഗാരിജിലെ ആദ്യ ഇലക്ട്രിക് വാഹനമാകുമോ പോർഷെ എന്ന ആകാംക്ഷയിലാണ് ആരാധകർ.

പോർഷെ ടൈകാൻ

സ്പോർട്സ്കാറായ ടൈകാന്റെ വൈദ്യുത പതിപ്പ് ജർമൻ നിർമാതാക്കളായ പോർഷെ ഇന്ത്യൻ വിപണിയിലും അവതരിപ്പിച്ചത് കഴിഞ്ഞ വർഷമാണ്. പോർഷെയുടെ പൂർണതോതിലുള്ള ആദ്യ വൈദ്യുത മോഡലാണ് ടൈകാൻ. വിവിധ മോഡുകളിൽ ഒറ്റ ചാർജിൽ 370 കിലോമീറ്റർ മുതൽ 512 കിലോമീറ്റർ വരെയാണ് വാഹനത്തിന്റെ റേഞ്ച്. പരമാവധി 530 പിഎസ് കരുത്താണ് വാഹനത്തിനുള്ളത്. ഉയർന്ന വേഗം 250 കിലോമീറ്ററും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4 സെക്കൻഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഓൺറോഡ് വില 1.70 കോടി രൂപയാണ്.

ടൈകാൻ 4 എസ് അടക്കം നാലു വകഭേദങ്ങളാണു വൈദ്യുത ടൈകാൻ ശ്രേണിയിലുള്ളത്. ടൈകാൻ, ടൈകാൻ ഫോർ എസ്, ടർബോ, ടർബോ എസ്. കൂടാതെ ഫോർ എസ്, ടർബോ, ടർബോ എസ് പതിപ്പുകൾ ക്രോസ് ടുറിസ്മൊ വകഭേദമായും വിൽപനയ്ക്കുണ്ട്.

English Summary: Mammootty In Porsche Tycan

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA