ADVERTISEMENT

ഔഡിയുടെ വാഹന നിരയിലെ ഏറ്റവും വലിയ എസ്‍യുവി സ്വന്തമാക്കി നടി സനിയ മൽഹോത്ര. ദംഗൽ, പടാക്ക, ഫോട്ടോഗ്രാഫർ, ലൗവ് ഹോസ്റ്റൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ സന്യ ഔഡിയുടെ മുംബൈ സൗത്ത് വിതരണക്കാരിൽ നിന്നാണ് പുതിയ വാഹനം സ്വന്തമാക്കിയത്. താരം ക്യൂ8 ഗാരിജിലെത്തിയ വിവരം ഔഡി തന്നെയാണ് ആരാധകരെ അറിയിച്ചത്.

 

ഡീലർഷിപ്പിലെത്തി പുതിയ വാഹനത്തിന്റെ താക്കോൽ സ്വന്തമാക്കുന്ന ചിത്രങ്ങളും ഔഡി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. നേരത്തെ റാപ്പർ ബാദ്ഷയും ഔഡിയുടെ ക്യൂ 8 വാങ്ങിയിരുന്നു. ഔഡിയുടെ ലൈനപ്പിലെ ഏറ്റവും മികച്ചതും വലുപ്പം കൂടിയതുമായ വാഹനങ്ങളിലൊന്നാണ് ക്യൂ 8. 2018 ൽ രാജ്യാന്തര വിപണിയിലെത്തിയ ക്യൂ 8, 2020 ആദ്യമാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്.

 

സെലിബ്രേഷൻ, സ്റ്റാൻഡേർഡ് എന്നീ പതിപ്പുകളിലാണ് ക്യു8 വിപണിയിലുള്ളത്. സെലിബ്രേഷൻ പതിപ്പിന് 1.03 കോടി രൂപയും സ്റ്റാൻഡേർഡ് പതിപ്പിന് 1.38 കോടി രൂപയുമാണ് വില. 3 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 340 പിഎസ് കരുത്തും 500 എൻഎം ടോർക്കും നൽകും ഈ എൻജിൻ.

 

English Summary: Sanya Malhotra Bought Audi Q 8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com