പുതിയ വീട്ടിലേക്ക് ഫോർച്യൂണർ ലെജൻഡർ, ടൊയോട്ട എസ്‍യുവി സ്വന്തമാക്കി ഹരീഷ് പേരാടി

hareesh-peradi
Hareesh Peradi with Toyota Fortuner Legender. Image Source: Social Media
SHARE

ടൊയോട്ട ഫോർച്യൂണറിന്റെ ലെജൻഡർ പതിപ്പ് സ്വന്തമാക്കി നടൻ ഹരീഷ് പേരാടി. പുതിയ വീട് പണിതതിന്റെ സന്തോഷത്തിന് പിന്നാലെ ടൊയോട്ട എസ്‍യുവി വാങ്ങിയ വിവരം ഹരീഷ് പേരാടി തന്നെയാണ് ആരാധകരെ അറിയിച്ചത്. ഫോർച്യൂണറിന്റെ സ്റ്റൈൽ പതിപ്പ് ലെഡൻഡർ സ്വീകരിക്കുന്ന വിഡിയോ പങ്കുവച്ച് ഭാഗ്യം നിറഞ്ഞ ഇതിഹാസക്കാരൻ ഇന്ന് വീട്ടിലെ പുതിയ അംഗമായി എത്തി എന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

ലെഡൻഡറിന്റെ 4x4 ഓട്ടമാറ്റിക് പതിപ്പാണ് താരം സ്വന്തമാക്കിയത്. 44.63 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഫോർച്യൂണർ ശ്രേണിയിലെ ഉയർന്ന വകഭേദമായി ലെജെൻഡർ എത്തിയത്. ഇരട്ട വർണ അലോയ് വീൽ, ‘എൽ’ ആകൃതിയിലുള്ള ഇൻസേർട്ടുകൾ, കോൺട്രാസ്റ്റിങ് കൃത്രിമ ഡിഫ്യൂസറുകൾ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. കറുപ്പ് – മറൂൺ നിറങ്ങളുടെ സങ്കലനമാണ് അകത്തളത്തിന്. ഒൻപത് ഇഞ്ച് ടച് സ്ക്രീൻ, 360 ഡിഗ്രി കാമറ, വയർലെസ് ചാർജിങ് സൗകര്യം തുടങ്ങിയവയുമുണ്ട്.

2.8 ലീറ്റർ, നാലു സിലിണ്ടർ, ഡീസൽ എൻജിനോടെയാണു ഫോർച്യൂണർ വിൽപനയ്ക്കെത്തിയത്. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം 201 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കും നൽകും.  2.7 ലീറ്റർ പെട്രോൾ എൻജിന് 164 ബിഎച്ച്പി കരുത്തും‌ 245 എൻ എം ടോർക്കുമുണ്ട്. അഞ്ചു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണ് വാഹനത്തിനുള്ളത്. 

English Summary: Hareesh Peradi Bought Toyota Legender

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA