മൂന്നരക്കോടിയുടെ അത്യാഡംബരം; ബോളിവുഡിലെ ആദ്യ മെയ്ബ എസ് 680 സ്വന്തമാക്കി കങ്കണ

kangana-new-mybach
Image Source: Social Media
SHARE

മെഴ്സിഡീസ് ബെൻസിന്റെ അത്യാംഡബര കാർ മെയ്ബ എസ് 680 സ്വന്തമാക്കി നടി കങ്കണ റണാവത്ത്. ഇതോടെ പുതിയ എസ് 680 സ്വന്തമാക്കുന്ന ആദ്യ ബോളിവുഡ് താരമായി കങ്കണ. ഒണെക്സ് ബ്ലാക്ക് നിറത്തിലുള്ള വാഹനമാണ് താരം ഗാരിജിലെത്തിച്ചത്. 3.20 കോടി രൂപയാണ് മെയ്ബ എസ് 680 ന്റെ എക്സ്ഷോറൂം വില. 

ഈ വർഷം മാർച്ചിലാണ് മെഴ്‌സിഡീസ് ബെന്‍സ് തങ്ങളുടെ മെയ്ബ എസ് ക്ലാസ് ഇന്ത്യൻ വിപണിയിലെത്തിച്ചത്. പൂർണമായും ഇറക്കുമതി ചെയ്താണ് വിൽപന. വില പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ ഇന്ത്യയ്ക്കായി അനുവദിച്ച കാറുകൾ പൂർണമായും വിറ്റുതീർന്നു എന്നാണ് എസ് 680 പുറത്തിറക്കിക്കൊണ്ട് കമ്പനി അന്ന് പറഞ്ഞത്

ഏറ്റവും പുതിയ വി223 (ലോങ് വീല്‍ബേസ്)ലാണ് ഈ എസ് ക്ലാസ് ആഡംബര വാഹനം സജ്ജീകരിച്ചിരിക്കുന്നത്. അത്യാഡംബരം നിറഞ്ഞ ഉൾഭാഗമാണ് വാഹനത്തിന്. കൈകളുടെ ആംഗ്യം കൊണ്ടുതന്നെ ഡ്രൈവര്‍ക്ക് എസ് ക്ലാസിലെ പല ഭാഗങ്ങളും പ്രവര്‍ത്തിപ്പിക്കാനാകും. സണ്‍റൂഫ്, ലൈറ്റ്, ഡോര്‍ തുടങ്ങി കാറിന്റെ പല ഭാഗങ്ങളും ആംഗ്യം കൊണ്ട് പ്രവര്‍ത്തിക്കും. നോയ്‌സ് കാന്‍സലേഷന്‍ സൗകര്യമുളള കാറില്‍ 30 സ്പീക്കറുകളുണ്ട്. ലെവല്‍ 2 ഓട്ടോണമസ് ഡ്രൈവിങ് സോഫ്റ്റ്‌വെയറാണ് ഇന്ത്യയിലെ ഉടമകള്‍ക്കായി മേബാക് എസ് ക്ലാസ് ഒരുക്കിയിട്ടുള്ളത്. 

അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, ഇന്‍ഡിവിജ്വല്‍ ക്ലൈമറ്റ് സോണ്‍സ്, വെന്റിലേറ്റഡ് സീറ്റുകള്‍, സീറ്റുകളില്‍ മസാജ് ചെയ്യാനുള്ള സൗകര്യം, പനോരമിക് സണ്‍റൂഫ്, പിന്‍ സീറ്റുകളില്‍ എന്റര്‍ടെയ്ൻമെന്റ് സ്‌ക്രീനുകള്‍, 1750 വാട്ട് ബര്‍മെസ്റ്റര്‍ 4ഡി സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, സ്വയം പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ബ്രേക്കിങ്, ഹാന്‍ഡ് ഫ്രീ പാര്‍ക്കിങ് എന്നിവയും മെയ്ബ എസ് ക്ലാസിലുണ്ട്.  6 ലീറ്റർ വി8 എൻജിനാണ് എസ് 680 ൽ. 603 ബിഎച്ച്പിയും 900 എൻഎം ടോര്‍ക്കുമുണ്ട് ഈ എൻജിന്.

English Summary: Actress Kangana Ranaut Bought Mercedes-Maybach S680 

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA