ADVERTISEMENT

ഇസ‍ഡ് 101 എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന പുതു തലമുറ സ്കോർപിയോയുടെ ചിത്രങ്ങൾ പുറത്തുവിട്ട് മഹീന്ദ്ര. വില അടക്കമുള്ള വിവരങ്ങൾ ജൂൺ 27 ന് പ്രഖ്യാപിക്കുന്നതിനു മുന്നോടിയായാണ് ചിത്രങ്ങൾ മഹീന്ദ്ര പുറത്തുവിട്ടത്. സ്കോർപിയോ എൻ എന്ന പേരിലായിരിക്കും പുതിയ വാഹനം വിപണിയിലെത്തുക. നിലവിലെ സ്കോർപിയോ ചെറിയ മാറ്റങ്ങൾ വരുത്തി ക്ലാസിക് എന്ന് പേരിൽ നിലനിർത്തിയാണ് പുതിയ മോഡൽ പുറത്തിറക്കുക.  

scorpio-n-2

 

അടിമുടി മാറ്റം

scorpio-n

 

അടിമുടി മാറ്റങ്ങളുമായിട്ടാണ് പുതിയ സ്കോർപിയോയുടെ വരവ്. മഹീന്ദ്രയുടെ പുതിയ ലോഗോയുമായി എത്തുന്ന രണ്ടാമത്തെ വാഹനമാണ് സ്കോർപിയോ എൻ. എക്സ്‌യുവി 700 ന് സമാനമായ ഗ്രില്ലാണ്. ഹണികോംബ് ഫിനിഷുള്ള എയർഡാമുകളാണ്. സിൽവർ നിറത്തിലുള്ള സ്കിഡ് പ്ലേറ്റുകളുമുണ്ട്. ഡ്യുവൽ പോഡ് ഹെഡ്‌ലാംപും മസ്കുലർ ഷോൾഡർ ലൈനുമുണ്ട്. വശങ്ങളിൽ മസ്കുലറായ വീൽആർച്ചുകളാണ്. പിൻഭാഗവും മനോഹരം തന്നെ. മുംബൈയിലെ മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോയിൽ ഡിസൈൻ ചെയ്ത് ചെന്നൈയിലെ മഹീന്ദ്ര റിസേർച്ച് വാലിയിൽ എൻജിനീയറിങ് ചെയ്താണ് വാഹനം പുറത്തിറങ്ങുന്നത്. 

 

സ്കോർപിയോ എന്ന ഇതിഹാസം

scorpio-n-3

 

മഹീന്ദ്രയുടെ മുഖം മാറ്റിയ വാഹനമാണ് സ്കോർപിയോ. 2002 ൽ ഇന്ത്യൻ വിപണിയിലെത്തിയ വാഹനം രാജ്യാന്തര വിപണിയിൽ പുറത്തിറങ്ങുന്ന ആദ്യ മഹീന്ദ്രയാണ്. തുടർന്നിങ്ങോട്ട് ഇന്ത്യൻ എസ്‍യുവി വിപണിയുടെ മുഖം തന്നെയായി സ്കോർപിയോ. നീണ്ട 20 വർഷമായി നിർമാണത്തിലുള്ള വാഹനത്തിന്റെ മൂന്ന് ഫെയ്സ്‌ലിഫ്റ്റുകൾ വിവിധ കാലങ്ങളിലായി വിപണിയിലെത്തിയിട്ടുണ്ട്. 

 

എൻജിൻ വിവരങ്ങൾ പുറത്തുവിട്ടില്ല

 

പൂർണമായും പുതിയ രൂപത്തിലെത്തുന്ന വാഹനമായിരിക്കും അടുത്ത തലമുറ സ്കോർപിയോ. ഒരു വർഷത്തിലേറെയായി ഇന്ത്യൻ റോഡിലൂടെ പരീക്ഷണയോട്ടം നടത്തുന്നുണ്ട് വാഹനം. മഹീന്ദ്രയുടെ ലാഡർ ഫ്രെയിമിലാണ് പുതിയ സ്കോർപിയോ നിർമിക്കുന്നത്. ഥാറിലും എക്സ്‌യുവി 700 ലും ഉപയോഗിക്കുന്ന പുതിയ എൻജിനായിരിക്കും സ്കോർപിയോയിലും. പ്രീമിയം ഇന്‍റീരിയര്‍, ഏറ്റവും പുതിയ സാങ്കേതികവിദ്യ തുടങ്ങി ഏറ്റവും ആധുനിക സവിശേഷതകളോടെ പുറത്തിറങ്ങുന്ന സ്കോര്‍പിയോ-എന്നിന്‍റെ മാനുവല്‍, ഓട്ടമാറ്റിക് പതിപ്പുകള്‍ ലഭ്യമാണ്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ഇവ ലഭിക്കും. വാഹനത്തിന് നാലുവീൽ ഡ്രൈവ് മോഡലുമുണ്ടാകും.

 

ഉടൻ വിപണിയിൽ

 

സ്കോർപിയോ എൻ ജൂൺ 27 ന് വിപണിയിലെത്തും. ഇന്ത്യൻ വിപണിയിൽ മാത്രമല്ല രാജ്യാന്തര വിപണിയിലും പുതിയ വാഹനം മഹീന്ദ്ര വിൽപനയ്ക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷ.

 

English Summary: Next-gen Mahindra Scorpio partially revealed ahead of debut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com