ADVERTISEMENT

കോട്ടയം ∙ 8.80 ലക്ഷം രൂപയ്ക്കു വാഹന റജിസ്ട്രേഷൻ നമ്പർ ലേലത്തിൽ പിടിച്ച് അച്ചായൻസ് ജ്വല്ലറി ഉടമ അയർക്കുന്നം കുടകശേരിൽ ടോണി വർക്കിച്ചൻ. പുതുതായി വാങ്ങിയ കിയ കാർണിവലിനു വേണ്ടിയാണു ടോണി റെക്കോർഡ് തുക മുടക്കിയത്. കെഎൽ 05 എവൈ 7777 എന്ന നമ്പറിനു വേണ്ടിയാണ് ഇദ്ദേഹം തുക മുടക്കിയത്. 

 

ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചതിനു ശേഷം ജില്ലയിൽ ഇത്രയും തുക മുടക്കി വാഹന നമ്പർ സ്വന്തമാക്കുന്നത് ഇതാദ്യമാണെന്ന് കോട്ടയം ആർടി ഓഫിസ് അധികൃതർ പറഞ്ഞു. തന്റെ കൈവശമുള്ള 2 കാറുകൾക്കും 7777ൽ വരുന്ന നമ്പറാണെന്നും പുതിയ വാഹനത്തിനും അതു വേണമെന്ന ആഗ്രഹത്തെ തുടർന്നാണ് ഓൺലൈനായി ബുക്ക് ചെയ്തതെന്നും ടോണി പറ‍ഞ്ഞു. 

 

2 പേരാണു ലേലത്തിൽ പങ്കെടുത്തത്. ചിങ്ങവനം സ്വദേശി ആകാശ് പി.ഏബ്രഹാം ഇതേ നമ്പറിനു വേണ്ടി 7.83 ലക്ഷം വരെ വിളിച്ചു. 8.3 ലക്ഷം രൂപയ്ക്ക് ഒടുവിൽ ടോണി ലേലം ഉറപ്പിച്ചു. ബുക്കിങ്ങിനായി അടച്ച 50,000 രൂപ കൂടിയായപ്പോൾ നമ്പറിന്റെ ആകെ മൂല്യം 8.8 ലക്ഷമായി.

 

English Summary: Kottayam Achayans Gold Owner Bought Fancy Number For 8.8 Lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com