പിറന്നാൾ സമ്മാനമായി മകന് ഡിഫൻഡർ 110 നൽകി സണ്ണി ഡിയോൾ

sunny-deol
Image Source: Social Media
SHARE

ലാൻഡ് റോവർ വാഹനങ്ങളുടെ ആരാധകനാണ് ബിജെപി എംപിയും നടനുമായ സണ്ണി ഡിയോൾ. നിരവധി ലാൻഡ് റോവർ വാഹനങ്ങളുള്ള ഡിയോൾ കുടുംബത്തിലേക്ക് ഒരു ഡിഫൻഡറും കൂടി എത്തിയിരിക്കുന്നു. ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡൽ ഡിഫൻഡർ 110 ന്റെ ഉയർന്ന വകഭേദം സണ്ണി ഡിയോൾ മകനു പിറന്നാൾ സമ്മാനമായി നൽകി എന്നാണ് റിപ്പോർട്ടുകള്‍.

അഞ്ചു ലീറ്റര്‍ വി8 എന്‍ജിൻ മോഡലാണ് പുതിയ വാഹനം. 518 ബിഎച്ച്പി കരുത്തും 625 എന്‍എം ടോര്‍ക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ മോഡലിൽ. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാൻ വെറും 5.2 സെക്കൻഡ് മാത്രം മതി ഈ കരുത്തന്. 

ഡിഫൻഡർ എന്ന ഇതിഹാസം

ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫൻഡർ. നീണ്ട 67 വർഷത്തെ സേവനം അവസാനിപ്പിച്ച് 2016 ൽ വിടവാങ്ങിയ ഡിഫൻഡറിന്റെ പുതിയ പതിപ്പ് 2019 ലാണ് രാജ്യാന്തര വിപണിയിൽ എത്തിയത്. ‌‌പഴയ ഡിഫൻഡറിന്റെ സവിശേഷതകൾ നഷ്ടപ്പെടാതെയും ആധുനിക സൗകര്യങ്ങൾ കൂട്ടിയിണക്കിയുമെത്തിയ പുതിയ ഡിഫൻഡർ ഏറെ ആരാധകരെ സൃഷ്ടിച്ചു.‌

ഒറിജിനൽ ലാൻഡ് റോവർ സീരിസിൽനിന്ന് വികസിപ്പിച്ച ഡിഫൻഡർ 1983 ലാണ് പുറത്തിറങ്ങുന്നത്. കുറഞ്ഞ ഫ്രണ്ട്, റിയർ ഓവർഹാങ് ആണു പുതിയ ഡിഫൻഡറിനും. ഇവ മികച്ച അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകൾ ലഭ്യമാക്കുകയും വാഹനത്തെ ഓഫ്റോഡിങ് സാഹചര്യങ്ങൾക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു.

291 മി.മീ. ഗ്രൗണ്ട് ക്ലിയറൻസുണ്ട്. 900 മി.മീ. വരെ വെള്ളത്തിലൂടെ പോകാനുമാകും. 5 ലീറ്റർ പെട്രോൾ എൻജിൻ മോ‍ഡൽ കൂടാതെ മൂന്നു ലീറ്റർ പെട്രോൾ, മൂന്നു ലീറ്റർ ഡിസൽ എൻജിൻ മോഡലുകളും വാഹനത്തിനുണ്ട്.  

English Summary: Sunny Deol Bought Land Rover Defender

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA