ADVERTISEMENT

ഒറ്റ ചാർജിൽ 202 കിലോമീറ്റർ ദൂരം സഞ്ചരിച്ച ഓല എസ് 1 പ്രൊ ഇലക്ട്രിക് സ്കൂട്ടർ സമൂഹമാധ്യമങ്ങളിൽ തരംഗമായത് കഴിഞ്ഞ ദിവസമാണ്. പരാതികൾക്കും എതിർ വാർത്തകൾക്കുമിടയിൽ ഓലയ്ക്ക് ലഭിച്ച ജീവവായുവായിരുന്നു അത്. 202 കിലോമീറ്റർ സ്കൂട്ടറിൽ സഞ്ചരിച്ച് ഉപഭോക്താവിന് പുതിയൊരു എസ് 1 പ്രൊ സമ്മാനമായി നൽകിക്കൊണ്ടാണ് ഓല ഇലക്ട്രിക് സി.ഇ.ഒ ഭവീഷ് അഗര്‍വാള്‍ വാർത്തകളോട് പ്രതികരിച്ചിരിക്കുന്നത്. 

 

ഓലയുടെ പുതിയ ഓപറേറ്റിങ് സിസ്റ്റം ഉപയോഗിച്ചാണ് എസ്1 പ്രോ ഉടമക്ക് 200 കിലോമീറ്റര്‍ ഒറ്റചാര്‍ജില്‍ മറികടക്കാന്‍ സാധിച്ചത്.  ഇപ്പോഴിതാ പുതിയ ചലഞ്ചിനും ഭവീഷ് തുടക്കം കുറിച്ചിരിക്കുന്നു. ഒറ്റ ചാർജിൽ 200 കിലോമീറ്റർ പിന്നിടുന്ന ആദ്യ 10 പേർക്ക് പുതിയ സ്കൂട്ടർ സമ്മാനിക്കുമെന്നുമെന്നാണ് ഭവീഷ് പറയുന്നത്. പുതിയ പ്രഖ്യാപനത്തെ തുടർന്ന് പുതിയ 3 പേർ കൂടി 200 കിലോമീറ്റർ സഞ്ചരിച്ചു എന്ന അവകാശവാദവുമായി എത്തിയിട്ടുണ്ട്. 

 

നിലവില്‍ ബീറ്റ സ്റ്റേജിലുള്ള MoveOS 2.0 പല ഉപഭോക്താക്കള്‍ക്കും ഓല നല്‍കിയിട്ടുണ്ട്. ഈ ഒഎസ് അവസാന മിനുക്കു പണിയിലാണ്. മൊബൈല്‍ കണക്ടിവിറ്റി, പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍, നാവിഗേഷന്‍ സംവിധാനം, മൈലേജ് കൂട്ടുന്ന പുതിയ ECO മോഡ് എന്നിവയൊക്കെയാണ് ഒഎസ് അപ്‌ഡേഷന്‍ വഴി ഓല വാഗ്ദാനം ചെയ്യുന്നത്. ഏതാനും ആഴ്ചക്കുള്ളില്‍ തന്നെ പുതിയ ഒ.എസ് എല്ലാ ഓല സ്‌കൂട്ടറുകള്‍ക്കും ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

വിവാദങ്ങള്‍ക്കൊപ്പം അതിവേഗത്തിലാണ് ഓല ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയില്‍ വ്യാപിക്കുന്നത്. 2022 ഏപ്രിലില്‍ മാത്രം 12,683 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓല ഇന്ത്യയില്‍ വിറ്റത്. തൊട്ടു മുന്‍ മാസത്തെ അപേക്ഷിച്ച് 39 ശതമാനമാണ് വില്‍പനയിലുണ്ടായ വളര്‍ച്ച. പ്രധാന എതിരാളികളായ ഹീറോ ഇലക്ട്രിക്കിന് ഇതേ കാലയളവില്‍ 6,570 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മാത്രമാണ് വില്‍ക്കാനായതെങ്കിലും മുന്‍ മാസത്തെ അപേക്ഷിച്ച് 50 ശതമാനം വളര്‍ച്ച നേടാനായി. മൂന്നാം സ്ഥാനത്തുള്ളത് ഒകിനാവയാണ്.

 

English Summary: Ola Electric 200 Km Challenge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com