ADVERTISEMENT

സ്വകാര്യ ബസുകളുടെ അമിതവേഗത്തിന് കഴിഞ്ഞ ദിവസം ഇരയായത് സനില മനോഹരൻ എന്ന വിദ്യർഥിനിയായിരുന്നു. സ്വകാര്യ ബസ് മറ്റൊരു ബസിനെ അമിത വേഗത്തിൽ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ചാണ് കോളജ് വിദ്യാർഥിനി മരിച്ചത്. എറണാകുളം – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് ഏറ്റുമാനൂർ തവളക്കുഴി ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന മറ്റൊരു സ്വകാര്യ ബസിനെ മറികടന്നെത്തുമ്പോഴാണ് സ്കൂട്ടറിൽ ഇടിച്ചത്.

 

എതിരെ വരുന്ന വാഹനങ്ങളെ പരിഗണിക്കാതെ അമിതവേഗത്തിൽ മറ്റു വാഹനങ്ങളെ മറികടക്കുന്ന സ്വകാര്യ ബസുക്കാരുടെ മത്സരയോട്ടം കോട്ടയം–എറണാകുളം റൂട്ടിലെ സ്ഥിരം കാഴ്ചയാണ്. ഇതിനുമുമ്പും നിരവധി തവണ അപകടകരമായി മറ്റുവാഹനങ്ങളെ മറികടക്കാൻ സ്വകാര്യബസുകൾ ശ്രമിച്ചിട്ടുണ്ട് എന്നതിന്റെ തെളിവായി ഒരു വിഡിയോ പുറത്തു വന്നിരിക്കുകയാണ്.

 

അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ഡാഷ്ബോർഡ് വിഡിയോയാണ് ഒരു കാർ യാത്രക്കാരൻ മനോരമ ഓൺലൈനുമായി പങ്കുവച്ചിരിക്കുന്നത്.  കഴിഞ്ഞ മാസം ആദ്യമാണ് സംഭവം നടന്നത്. റോഡരികിൽ സ്ഥലമുണ്ടായിരുന്നതുകൊണ്ടും പെട്ടെന്ന് വെട്ടിച്ചതുകൊണ്ടും മാത്രമാണ് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടത് എന്നാണ് കാറിലെ യാത്രക്കാരൻ പറയുന്നത്.

 

കോട്ടയം എറണാകുളം റൂട്ടിൽ ഓടുന്ന ബസുകളുടെ അമിതവേഗത്തിനെതിരെയുള്ള പരാതികൾ നിരവധിയാണ്. നിരവധി അപകടങ്ങളും ഈ ബസുകൾ മൂലം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ എത്ര വലിയ അപകടങ്ങളുണ്ടാക്കിയാലും നടപടികൾ ശക്തമല്ലാത്തതിനാൽ നിയമലംഘനം ആവർത്തിക്കപ്പെടുകയാണ് ചെയ്യുന്നത്.

 

English Summary: Private Bus Overspeed In Kottayam Ernakulam Route

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com