മെഴ്സിഡീസ് ബെൻസിന്റെ കരുത്തൻ എസ്‍യുവി ഗാരിജിലെത്തിച്ച് തെലുങ്ക് നടനും നിർമാതാവും സംവിധായകനുമായ വൈഷ്‌വിക് സെൻ. പുതിയ വാഹനം സ്വന്തമാക്കിയ വിവരം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. പുതിയ വാഹനത്തിന്റെ ചിത്രം പങ്കുവച്ച് സ്വപ്ന വാഹനം സ്വന്തമാക്കാൻ കൂടെ നിന്ന ആരാധകർക്കുള്ള നന്ദിയും വൈഷ്‌വിക് അറിയിച്ചിട്ടുണ്ട്.
മെഴ്സിഡീസ് ബെൻസിന്റെ ഏറ്റവും കരുത്തൻ എസ്‍യുവികളിലൊന്നാണ് ജി 350 ഡി 4 മാറ്റിക്. മൂന്നു ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 286 ബിഎച്ച്പി കരുത്തും 600 എൻഎം ടോർക്കുമുണ്ട് ഈ വാഹനത്തിന്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.4 സെക്കന്റുകൾ മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 1.72 കോടി രൂപയാണ്.
English Summary: Vishwak Sen Bought Benz G Wagon