ADVERTISEMENT

ഇന്ത്യൻ വിപണിക്കായി ചെറു ഇലക്ട്രിക് കാറുമായി ഹ്യുണ്ടേയ് എത്തുന്നു. 2028 നുള്ളിൽ ഹ്യുണ്ടേയ് വിപണിയിലെത്തിക്കുന്ന ആറ് ഇലക്ട്രിക് വാഹനങ്ങളിലൊന്നായിരിക്കും ചെറുകാർ. കുറഞ്ഞ വിലയും മികച്ച റേഞ്ചുമായി വിപണി പിടിക്കാനാണ് ഹ്യുണ്ടേയ് ഒരുങ്ങുന്നത്. 

 

ഇലക്ട്രിക് വാഹന രംഗത്ത് കൂടുതൽ ശക്തി ആർജിക്കുന്നതിനായി ചാർജിങ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുക, സെയിൽസ് നെറ്റ‌്‌വർ‌ക്ക് വിപുലപ്പെടുത്തുക, നിർമാണം ഉയർത്തുക തുടങ്ങിയ കാര്യങ്ങള്‍ ആദ്യം ചെയ്യുമെന്നാണ് ഹ്യുണ്ടേയ് പറയുന്നത്. വാഹനത്തെപ്പറ്റി കൂടുതൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സാധാരണക്കാർക്ക് ഇണങ്ങുന്ന ചെറു കാറായിരിക്കുമെന്നാണ് കരുതുന്നത്. 

 

അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ ആറ് ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനായി 40 ബില്ല്യണ്‍ രൂപയുടെ നിക്ഷേപമാണ് ഹ്യുണ്ടേയ് നടത്താനൊരുങ്ങുന്നത്. 2019 ൽ കോനയുമായാണ് ഹ്യുണ്ടേയ് ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിൽ അരങ്ങേറിയത്. രണ്ടാമത്തെ ഇലക്ട്രിക് വാഹനം അയോണിക് 5 എന്ന ക്രോസ്ഓവര്‍ ഉടൻ വിപണിയിലെത്തും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 480 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന് ഏകദേശം 35 ലക്ഷം രൂപയോളം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

English Summary: Hyundai working on small, affordable electric car for India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com