ബീച്ചിൽ വാഹനമിറക്കി അഭ്യാസം; എസ്‍യുവി ടോട്ടൽ ലോസ് കൂടെ കേസും: വിഡിയോ

suv-in-beach
Screen Grab
SHARE

ഗോവയിലെ ബീച്ചുകളിൽ വാഹനമോടിക്കുന്നത് സർക്കാർ നേരത്തെ തന്നെ വിലക്കിയിരുന്നു. വാഹനമിറക്കിയവർക്കെതിരെ നടപടിയും സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും ആളുകൾ പഠിക്കില്ല എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്തകളിൽ നിന്ന് സൂചിപ്പിക്കുന്നത്. അഞ്ജുന ബീച്ചിൽ വാഹനമിറക്കി വെട്ടിലായ വിനോദസഞ്ചാരികളുടെ വാർത്തയാണ് ഏറ്റവും പുതിയത്.

ഡൽഹി സ്വദേശിയായ ലളിത് കുമാർ ദയാല്‍ എന്നയാളാണ് ബീച്ചിൽ വാഹനമിറക്കിയത്. കടൽ തീരത്തുകൂടി എസ്‍യുവി ഓടിക്കുകയും അവസാനം ബീച്ചിൽ കുടുങ്ങുകയും ചെയ്തു. ഗോവൻ സ്വദേശിയിൽ നിന്ന് വാടകയ്‌ക്ക് എടുത്ത പുതിയ ക്രേറ്റ വാഹനമാണ് ഇയാൾ കടലിൽ ഇറക്കിത്. വാഹനം പൂർണമായും നശിച്ചു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ സെക്ഷൻ 279 (അശ്രദ്ധമായി വാഹനമോടിക്കൽ) സെക്ഷൻ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തി) എന്നീ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തതായി ഗോവ പോലീസ് അറിയിച്ചു.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങൾ വഴി പുറത്തു വന്നിരുന്നു. ഈ വിഡിയോയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്വകാര്യ വാഹനം വാടകയ്ക്ക് നൽകിയതിന് കാർ ഉടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

English Summary: Case filed against Delhi man for recklessly driving Hyundai Creta on Goa beach

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS