മൽസരഫലം 2 ജീവൻ; കാലന്റെ ടാർജറ്റ് നേരത്തേ തികയ്ക്കാനോ ഈ മത്സരപ്പാച്ചിൽ

mvd-post
SHARE

‍അമിതവേഗത്തിൽ പായുന്ന ബൈക്കുകളുണ്ടാക്കുന്ന അപകടം വർധിച്ചു വരികയാണ്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം കോവളം ബൈപ്പാസിലുണ്ടായ അപകടം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾ മരിക്കുകയായിരുന്നു. ബൈക്ക് റേസിനിടെ അപകടങ്ങൾ നിത്യസംഭവമാകുന്നതോടെ റോഡ് ചോരക്കളമാക്കരുതേ എന്ന് യുവാക്കളോട് അഭ്യർത്ഥിക്കുകയാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റ്.  സമൂഹമാധ്യമങ്ങളിലൂടെയാണ് വെഹിക്കിൾ ഡിപ്പാർട്ടുമെന്റ് ഇത്തരമൊരു അപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്.

മോട്ടോർ വെഹിക്കൾ ഡിപ്പാർട്ടുമെന്റ് പോസ്റ്റിന്റെ പൂർണ്ണ രൂപം

*മാ... നിഷാദാ*  

*അരുതേ.. ഈ  മത്സരപ്പാച്ചിൽ* 

ഇരുചക്ര വാഹനങ്ങൾ മുഖാമുഖം കൂട്ടിയിടിച്ചു രണ്ടു കൂട്ടരും മരണപ്പെടുന്ന വാർത്തകൾ പതിവാകുന്നുവോ ? അത്തരം അപകടങ്ങളിൽ ഒരു വശത്ത് (മിക്കപ്പോഴും രണ്ടു വശത്തും) ന്യൂജൻ ബൈക്കുകളും ടീനേജർമാരും തന്നെയാകും. ആ വാഹനങ്ങൾ ഒന്നു പരിശോധിച്ചാൽ ചില കോഡുകൾ അഥവാ സാമൂഹിക മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഐഡികൾ എഴുതിയിട്ടുണ്ടാകും. ആ ഐഡിയിൽ കയറി നോക്കുമ്പോഴാണ് ഈ അഭ്യാസിയുടെ പൂർവ്വകാല അപകടകരമായ റോഡ് അഭ്യാസങ്ങളും കാണാൻ സാധിക്കുക. 

നിരവധി ടീനേജരായ ഫോളോവേഴ്സസും ഗ്യാലറിയിലിരുന്ന് ആസ്വദിക്കുന്ന വിധം അയാളുടെ അതിസാഹസികതകൾക്ക് കൈയടിക്കാനും ലൈക്കടിച്ച് പ്രോത്സാഹിപ്പിക്കാനും ഒപ്പമുണ്ടാകും.

തുച്ഛമായ വരുമാനം മാത്രമുള്ള രക്ഷിതാക്കൾ ഇളംമുറക്കാരുടെ നിർബന്ധത്താൽ ലോണെടുത്ത വാങ്ങിയ ലക്ഷങ്ങൾ വിലയുള്ള നല്ല പെർഫോർമൻസ് ഉള്ള ന്യൂജൻ വാഹനങ്ങൾ മറ്റേതൊരു വാഹനവും പോലെ അപകട സാദ്ധ്യതയുള്ള ഒരു യന്ത്രം മാത്രമാണ്. അതിലെ അപകടരഹിതയാത്ര എന്നത് പൂർണമായും അതിന്റെ നിയന്ത്രിതാവിന്റെ കൈയിൽ മാത്രം നിക്ഷിപ്തമായ ഒന്നുമാണ്.

സ്വയം നിയന്ത്രിക്കാൻ തന്നെ കഴിയാത്ത മാനസിക പക്വതയും  ശാരീരിക ക്ഷമതയും ഉള്ളവർ അത്തരം ഒരു യന്ത്രം കൈയ്യിലെത്തുമ്പോൾ ആവേശപൂർവ്വം കാട്ടുന്ന അഭ്യാസങ്ങൾ വരുത്തിവയ്ക്കുന്ന നഷ്ടം  അവർക്കും 

കുടുബത്തിനും മാത്രമല്ല, നിരപരാധികളായ മറ്റ് റോഡ് ഉപഭോക്താക്കൾക്കും അവരുടെ കുടുംബങ്ങൾക്കും കൂടിയാണ് എന്നതാണ് വസ്തുത. പക്ഷെ അതു മിക്കപ്പോഴും ആ കുടുംബങ്ങൾക്ക് താങ്ങാകേണ്ട ഒരു ജീവനാകാം. അവർക്കത് താങ്ങാനാവാത്ത എന്നന്നേക്കുമായി നികത്താനാകാത്ത  നഷ്ടങ്ങളുമായിരിക്കാം.

നല്ല റോഡുകൾ ഇല്ല എന്ന് പരിതപിക്കുന്ന നാം, ലഭ്യമായ നല്ല റോഡുകളിൽ ട്രാഫിക് തിരക്കുകൾ ഒട്ടും ഇല്ലെങ്കിലും, നല്ലവിലയും നല്ല പ്രവർത്തനക്ഷമതയും കൂടിയ വാഹനങ്ങൾ കൈകാര്യം ചെയ്യാൻ കുറച്ചധികം ശ്രദ്ധയും ക്ഷമയും സാമാന്യബുദ്ധിയും കാട്ടേണ്ടതുണ്ട്.

ഇല്ലെങ്കിൽ ചിത്രഗുപ്തന്റെ കണക്കുപുസ്തകത്തിലെ കാലന്റെ ടാർജറ്റ് നേരത്തേ തികയ്ക്കാൻ  അവസരമൊരുക്കലാകും. കഴിഞ്ഞ ദിവസം. തിരുവനന്തപുരം വിഴിഞ്ഞം ഭാഗത്ത് നടന്ന ഒടുവിലത്തെ ഇരുചക്ര വാഹന  മുഖാമുഖഅപകടം നൽകുന്ന പാഠവും മറ്റൊന്നല്ല. ഇനിയെങ്കിലും നിർത്തുക ഈ അതിസാഹസികതറോഡ് സുരക്ഷ ഒരു കൂട്ടുത്തരവാദിത്തമാണ്. ഓരോ റോഡുപയോക്തക്കളുടേയും കൈയ്കളിലാണ്. നമുക്ക് കൈകോർക്കാം."വരൂ നമുക്കൊന്നായി നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാം ....."

English Summary: MVD Post On Bikes Overspeed and Race

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS