ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ ലൈക്കും ഷെയറും കൂട്ടുന്നതിനായി റോഡിൽ എന്ത് അഭ്യാസവും കാണിക്കാം എന്ന് തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങികഴിഞ്ഞു. അപകടം പറ്റിയാലും വേണ്ടില്ല നാലു പേര് കണ്ടാൽ മതി ഈ കൂട്ടർക്ക്. ഇത്തരക്കാരുണ്ടാക്കുന്ന അപകടങ്ങളും നിരവധിയാണ്. ഇത്തരം പ്രവർത്തികൾക്ക് കടിഞ്ഞാണിടാനൊരുങ്ങി മോട്ടർവാഹന വകുപ്പ്. ഇത്തരം അഭ്യാസങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് ചിത്രങ്ങളും വിഡിയോയും സഹിതം പരാതി അറിയിക്കാനുള്ള സംവിധാനവുമായി എംവിഡി എത്തിയിരിക്കുന്നു. പതിനാല് ജില്ലകൾക്കായി വ്യത്യസ്ത നമ്പറുകളാണ് എംവിഡി നൽകിയിരിക്കുന്നത്. കേരള പൊലീസിന്റെ സമൂഹമാധ്യമങ്ങളിലൂടെ നമ്പറുകൾ പങ്കുവച്ചിട്ടുണ്ട്.

 

കേരള പൊലീസിന്റെ പോസ്റ്റിന്റെ പൂർണരൂപം

 

റോഡിലെ അഭ്യാസ പ്രകടനങ്ങളും, മത്സരയോട്ടം മൂലമുള്ള അപകടങ്ങളും മരണവും നാൾക്കുനാൾ വർധിച്ചുവരുന്ന കാഴ്ചയാണ്. ഒരു ചെറിയ വിഭാഗം ആളുകൾ റോഡിൽ നടത്തുന്ന ഇത്തരം അഭ്യാസ  പ്രകടനങ്ങൾ  സാധാരണക്കാരായ യാത്രക്കാരെയും ബാധിക്കുന്നു.

 

റോഡ് സുരക്ഷക്കക്ക് ഭീഷണിയാകുന്ന വാഹനങ്ങളുടെ  രൂപമാറ്റങ്ങൾ, സൈലൻസറുകൾ മാറ്റി അതിതീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളിൽ അഭ്യാസം പ്രകടനം/മൽസരയോട്ടം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക  തുടങ്ങി പൊതുജനങ്ങളുടെ സുരക്ഷക്കും സ്വൈര ജീവിതത്തിനും, ഭീഷണിയും തടസവും സൃഷ്ടിക്കുന്ന വാഹനങ്ങളെ / ഡ്രൈവർമാരെ പറ്റിയുള്ള വിവരങ്ങൾ ഫോട്ടോകൾ / ചെറിയ വീഡിയോകൾ സഹിതം അതത് ജില്ലകളിലെ എൻഫോഴ്സ്മെന്റ് ആർടിഒമാരെ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.

 

നിയമ ലംഘനങ്ങളുടെ ഫോട്ടോ /വീഡിയോകളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാശംകൾ കൂടി ഉൾപ്പെടുത്തുക.

 

വിവരങ്ങൾ അറിയിക്കേണ്ട മൊബൈൽ നമ്പരുകൾ താഴെ ചേർക്കുന്നു.

 

1. തിരുവനന്തപുരം - 9188961001

2. കൊല്ലം - 9188961002

3. പത്തനംതിട്ട - 9188961003

4. ആലപ്പുഴ - 9188961004

5. കോട്ടയം - 9188961005

6.ഇടുക്കി - 9188961006

7. എറണാകുളം - 9188961007

8. തൃശൂർ - 9188961008

9. പാലക്കാട് - 9188961009

10. മലപ്പുറം - 9188961010

11. കോഴിക്കോട് - 9188961011

12. വയനാട് - 9188961012

13. കണ്ണൂർ - 9188961013

14. കാസർകോട് - 9188961014

 

English Summary: Peoples Can Report Rash Driving and Stunt On Public Roads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com