പടം സൂപ്പർഹിറ്റ്; നായകന് 3.72 കോടിയുടെ സൂപ്പർ കാർ സമ്മാനിച്ച് നിർമാതാവ്

kartik-aaryan
Image Source: Social Media
SHARE

ഭൂൽ ഭുലയ്യ 2 ചിത്രത്തിന്റെ നായകൻ കാർത്തിക് ആര്യന് 3.72 കോടിയുടെ സൂപ്പർ കാർ സമ്മാനിച്ച് നിർമാതാവ് ഭൂഷൻ കുമാർ. ചിത്രം 250 കോടി ക്ലബ്ബിൽ കയറിയതിന്റെ സന്തോഷം പങ്കിടാനാണ് നായകന് ഓറഞ്ച് നിറത്തിലുള്ള മെക്‌ലാരൻ ജിടി സൂപ്പർ കാർ സമ്മാനമായി നൽകിയത്. ഇന്ത്യയിലെ ആദ്യത്തെ മെക്‌ലാരൻ ജിടിയും ഇതുതന്നെ. ഇതു കൂടാതെ ലംബോർഗിനി ഉറുസ്, ബിഎംഡബ്ല്യു 520 ഡി, മിനി കൂപ്പർ എസ്‍ കൺവേർട്ടബിൾ തുടങ്ങിയ വാഹനങ്ങളും കാർത്തിക് ആര്യന്റെ ഗാരിജിലുണ്ട്.

മെക്‌ലാന്റെ ആദ്യ ഗ്രാൻഡ് ടൂററായ വാഹനം 2019 ലാണ് രാജ്യാന്തര വിപണിയിലെത്തുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഹൈപ്പർ സ്പോർട്സ് കാറായ മെക്‌ലാരൻ ജിടിയുടെ ബോഡി ഘടകങ്ങളിൽ ഏറെയും കാർബൺ ഫൈബറാണ് നിർമിച്ചിരിക്കുന്നത്. നാലു ലീറ്റർ വി 8 എൻജിനാണ് കാറിന് കരുത്തേകുന്നത്. 612 എച്ച്പി കരുത്തും 630 എൻ‌എം ടോർക്കും ഉൽ‌പാദിപ്പിക്കും ഈ എൻജിൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 2.5 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്.

പ്രിയദർശൻ സംവിധാനം ചെയ്ത് അക്ഷയ് കുമാർ നായകനായി എത്തിയ ചിത്രം ഭൂൽ ഭുലയ്യയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ടീ സീരിസ് നിർമിച്ച ഭൂൽ ഭുലയ്യ 2 ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ 260 കോടി രൂപയാണ്.

English Summary: Kartik Aaryan gets India’s first McLaren GT worth Rs 3.73 crore

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS