ADVERTISEMENT

ടാറ്റ ഹാരിയർ ഡാർക് എഡിഷൻ ഗാരിജിലെത്തിച്ച് യുവ നടൻ സഞ്ജു ശിവറാം. പുറത്തിറങ്ങിയ നാൾ മുതൽ ടാറ്റയുടെ ഷോറൂമിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായ ഡാർക്ക് എഡിഷന്റെ എക്സ്‌ടിഎ പ്ലസ് ഡാർക്ക് എഡിഷനാണ് സഞ്ജു സ്വന്തമാക്കിയത്. ഏകദേശം 19.74 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 

 

അറ്റ്ലസ് ബ്ലാക്ക് നിറത്തിനൊപ്പം അകത്തളത്തിലും കറുപ്പിന്റെ അഴക് നിറയുന്നതാണ് ഡാർക്ക് എഡിഷന്റെ സവിശേഷത. പുറത്തെ കൃത്രിമ സ്കിഡ് പ്ലേറ്റ്, ഗ്രേ ഹെഡ്‌ലാംപ് ഇൻസർട്ട് എന്നിവയ്ക്കൊപ്പം 17 ഇഞ്ച് അലോയ് വീലിനും കറുപ്പ് നിറമാക്കിയിട്ടുണ്ട്. മുൻ ഫെൻഡറിൽ ഡാർക്ക് എന്നു രേഖപ്പെടുത്തിയ പ്രത്യേക ബാഡ്ജും ഇടംപിടിക്കുന്നുണ്ട്.

 

അകത്തളത്തിലാവട്ടെ കറുപ്പ് മയമാണ്. ഡാഷ്ബോഡിൽ കാഴ്ചയിൽ തടിയെന്നു തോന്നിക്കുന്ന ഇൻസർട്ടുകളുണ്ടായിരുന്നത് ബ്ലാക്സ്റ്റോൺ മാട്രിക്സ് ഇൻസർട്ടിനു വഴിമാറി. ഡാഷ്ബോഡിനു കുറുകെയുള്ള ഹ്യുമാനിറ്റി ലൈനാവട്ടെ ഗൺമെറ്റൽ ഗ്രേ ഫിനിഷിലാക്കി. ലതററ്റ് സീറ്റ്, ഡോർ ഇൻസർട്ട് എന്നിവയൊക്കെ കറുപ്പാക്കി; കൂട്ടിനു കോൺട്രാസ്റ്റിങ് ഗ്രേ സ്റ്റിച്ചിങ്ങുമുണ്ട്. ഡോർ ഹാൻഡിലുകൾക്കാവട്ടെ പെർഫൊറേറ്റഡ് ബ്ലാക്ക് ലതർ ഫിനിഷാണു നൽകിയിരിക്കുന്നത്.

 

സെഡ് എക്സിലെ സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയായിട്ടാണു ഹാരിയർ ഡാർക് എഡീഷന്റെ വരവ്. സാധാരണ ഹാരിയറിലെ രണ്ടു ലീറ്റർ, ക്രയോടെക് ഡീസൽ എൻജിൻ തന്നെയാണു ഡാർക് എഡീഷനിലുമുള്ളത്. 140 ബി എച്ച് പി കരുത്തും 350 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ഓട്ടമാറ്റിക്ക് ഗീയർബോക്സാണു ട്രാൻസ്മിഷൻ.

 

English Summary: Sanju Sivram Bought Tata Harrier Dark Edition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com