ADVERTISEMENT

ഇന്നോവ ക്രിസ്റ്റയിൽനിന്ന് കിയ കാർണിവലിലേക്കു മാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുതൽ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനം എന്ന നിലയിലാണ് കാർണിവൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് എത്തുന്നത്. ഏകദേശം 33.30 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന കാർണിവലിന്റെ ഉയർന്ന വകഭേദമായ ലിമോസിൻ പ്ലസാണ് മുഖ്യമന്ത്രിക്കായി എത്തുന്നത്. ടൊയോട്ട  ഇന്നോവയെക്കാൾ ആഡംബര സൗകര്യങ്ങളുണ്ട് കാർണിവലിൽ. അവ  എന്തൊക്കെയാണെന്നു നോക്കാം.

01 Carnival Brochure_4PP

 

01 Carnival Brochure_4PP

ഏഴുപേർക്ക് സഞ്ചരിക്കാവുന്ന വാഹനമാണ് കാർണിവൽ ലിമോസിൻ പ്ലസ്. ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും മികച്ച എംപിവികളിലൊന്നാണ് ഇത്. രണ്ടാം നിര സീറ്റിലേക്കു കയറാൻ ഓട്ടമാറ്റിക്ക് സ്ലൈഡിങ് ഡോറുകളാണ്. സ്വിച്ച് അമർത്തിയാൽ ഡോർ തുറക്കും. റിമോട്ട് ഉപയോഗിച്ചും തുറക്കാം. പിൻ‌ ഹാച്ച് ഡോറും റിമോട്ടിൽ തുറക്കാം. ലെഗ് സ്പോർട്ടുള്ള വിഐപി സീറ്റുകളാണ് രണ്ടാം നിരയിൽ. അതും ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാം. മുന്നോട്ടും പിന്നോട്ടും മാത്രമല്ല, വശങ്ങളിലേക്കും സീറ്റുകൾ നീക്കാൻ സാധിക്കും. കൂടാതെ പിൻ നിരയാത്രക്കാർക്കായി 10.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും നൽകിയിരിക്കുന്നു. ഹർമൻ കാർഡന്റെ മ്യൂസിക് സിസ്റ്റമുള്ള കാറിൽ വൈറസ് പ്രൊട്ടക്​ഷനുള്ള എയർപ്യൂരിഫയറുണ്ട്. മുന്നിലും പിന്നിലുമായി രണ്ട് സൺറൂഫുകളുണ്ട്. 

01 Carnival Brochure_4PP

 

സുരക്ഷയ്ക്കായി ആറ് എയർബാഗുകളും മുൻ, പിൻ പാർക്കിങ് സെൻസറുകളും ഹിൽ സ്റ്റാർട്ട് അസിസ്റ്റും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളുമുണ്ട്. വെന്റിലേറ്റഡ് ഡ്രൈവർ സീറ്റും പിൻനിര യാത്രക്കാർക്കുള്ള സൺകർട്ടനുകളും വാഹനത്തിലുണ്ട്. പിന്നിലെ യാത്രക്കാർക്കും എസി കൺട്രോളുകളും പവർസോക്കറ്റും എസി വെന്റുകളും. ധാരാളം സ്ഥലമുള്ള മൂന്നാം നിര സീറ്റിൽ ദൂരയാത്ര ആയാസരഹിതം. പിന്നിലെ സീറ്റ്നിര മറിച്ചിട്ടാൽ സ്റ്റോറേജ്. പിന്നില്‍ ഫ്ലോറിനടിയിലും സ്റ്റോറേജുണ്ട്. ത്രീ സോൺ എസി, ട്രാഫിക് അലർട്ട്, ലൈൻ ചേഞ്ചിങ് സെൻസറുകൾ തുടങ്ങി നിരവധി ഫീച്ചറുകൾ. 

 

2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിൽ. 200 പിഎസ് കരുത്തും 440 എൻഎം ടോർക്കും നൽകും ഈ എൻജിൻ എട്ട് സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷന്. ഇന്നെോവയെക്കാൾ വലുതാണ് കാർണിവൽ. 5115 എം എം നീളവും 1985 എം എം വീതിയും 1755 എം എം ഉയരവുമുണ്ട്  ഇന്നോവ: നീളം 4735 എം എം വീതി 1830 എം എം ഉയരം 1795 എം എം. ഇന്ത്യയിൽ നിലവിലുള്ള മറ്റെല്ലാ എംപിവികളെയും സുഖസൗകര്യങ്ങളിൽ കടത്തിവെട്ടും. മൂന്നു നിര സീറ്റുകളും നിലനിർത്തിയാലും 540 ലീറ്റർ ബൂട്ട് സ്പെയ്സും വാഹനത്തിലുണ്ട്. 18 ഇഞ്ച് അലോയ് വീലുകൾ ഉപയോഗിക്കുന്ന കാറിന് നാലു വീലുകളിലും ഡിസ്ക് ബ്രേക്കാണ്. 60 ലീറ്റാണ് ഇന്ധനടാങ്കിന്റെ കപ്പാസിറ്റി. 

 

English Summary: Know More About Kia CM New Carnivel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com