സ്കൂട്ടർ യാത്രക്കാരിയുടെ തലയിൽ തേങ്ങ വീണു, ഹെൽമെറ്റ് രക്ഷിച്ചു – വിഡിയോ

scooter-accident-1
Screen Grab
SHARE

ഭാഗ്യം കൊണ്ട് നമ്മൾ ചില അപകടങ്ങളിൽനിന്ന് രക്ഷപ്പെടാറുണ്ട്. അതുപോലെ തന്നെയാണ് ഭാഗ്യക്കേടു കൊണ്ട് അപകടങ്ങളിൽ ചെന്നു ചാടുന്നതും. ഒരു സെക്കൻഡ് വൈകിയിരുന്നെങ്കില്‍ ചിലപ്പോൾ രക്ഷപ്പെട്ടേനെ. അങ്ങനെ നിർഭാഗ്യം കൊണ്ട് സംഭവിച്ച ഒരു അപകടത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സ്കൂട്ടറില്‍ യാത്ര ചെയ്ത യുവതിയുടെ തലയിലേക്ക് തേങ്ങ വീഴുന്നതിന്റേതാണ് വിഡിയോ. മലേഷ്യയിലെ ജെലാൻ തേലൂക്ക് കുംബാറിൽ സ്കൂട്ടറിന്റെ പിന്നിലിരുന്നു സഞ്ചരിച്ച യുവതിയുടെ തലയിലേക്ക് തേങ്ങ വീഴുന്നതിന്റേതാണ് വിഡിയോ. തേങ്ങ തലയിലിടിച്ച് യുവതി റോഡിലേക്കു വീഴുന്നതും ഹെൽമറ്റ് തെറിച്ചുപോകുന്നതും വിഡിയോയില്‍ കാണാം.

ആളുകൾ ഓടിക്കൂടി ഇവരെ സഹായിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ മാത്രമാണ് യുവതി രക്ഷപ്പെട്ടതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സ്‌കൂട്ടറിന് പിറകിൽ സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്‌ബോർഡ് ക്യാമറയിലാണ് ഈ ദൃശ്യങ്ങളാണ് പതിഞ്ഞത്. 

English Summary: Coconut Drops On Woman, She Falls Off Scooter

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS