ക്രാഷ് ടെസ്റ്റിൽ 3 സ്റ്റാർ സുരക്ഷ നേടി മാരുതി എസ്പ്രെസോ - വിഡിയോ

s-presso
Image Source: Global NCAP
SHARE

ഗ്ലോബൻ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ മൂന്നു സ്റ്റാർ സുരക്ഷ നേടി എസ്പ്രെസോ. ഇന്ത്യയിൽ നിർമിച്ച് ദക്ഷിണാഫ്രിക്കയിൽ വിൽക്കുന്ന, രണ്ട് എയർബാഗും എബിഎസുമുള്ള  എസ്പ്രെസോയിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. സെയ്ഫ് കാർ ഫോർ ആഫ്രിക്ക എന്ന ഗ്ലോബൻ എൻസിഎപിയുടെ ക്യാംപെയ്നിന്റെ ഭാഗമായായിരുന്നു ഇടിപരീക്ഷ.

മുതിർന്നവരുടെ സുരക്ഷയിൽ 3 സ്റ്റാർ കരസ്ഥമാക്കിയ എസ്പ്രെസോ കുട്ടികളുടെ സുരക്ഷയിൽ 2 സ്റ്റാർ നേടി. മുതിർന്നവരുടെ സുരക്ഷയിൽ 17 ൽ 8.96 മാർക്കും കുട്ടികളുടെ സുരക്ഷയിൽ 49 ൽ 15 മാർക്കും വാഹനത്തിന് ലഭിച്ചു. 2020 ൽ നടത്തിയ ക്രാഷ് ടെസ്റ്റിൽ എസ്പ്രെസോ വിജയിച്ചിരുന്നില്ല. 

ഇന്ത്യയിൽ നിർമിക്കുന്ന എസ്‍പ്രെസോയാണ് ആഫ്രിക്കൻ വിപണിയിൽ വിൽപനയ്ക്ക് എത്തുന്നത്. 2019 സെപ്റ്റംബറിലാണ് ഇന്ത്യൻ വിപണിയിൽ എസ്പ്രെസോ എത്തുന്നത്. 67 ബിഎച്ച്പി കരുത്തും 90 എന്‍എം ടോര്‍ക്കുമുള്ള 998 സിസി പെട്രോള്‍ എന്‍ജിനാണ് എസ്പ്രെസോയിൽ.

English Summary: S-Presso scores three-star safety rating at Global NCAP crash test

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS