വിൽപനയിൽ പുതിയ ചരിത്രം കുറിച്ച് സ്കോഡ. ഏറ്റവും പുതിയ വാഹനങ്ങളായ കുഷാക്കിന്റെയും സ്ലാവിയയുടെയും പിൻബലത്തിൽ കഴിഞ്ഞ മാസം 6023 യൂണിറ്റ് വിൽപനയാണ് സ്കോഡ ഇന്ത്യ നേടിയത്. ഇതോടെ സ്കോഡ ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും അധികം വിൽപന നേടിയ മാസമായി മാറി ജൂൺ. ഈ വർഷം മാർച്ചിൽ 5608 യൂണിറ്റ് വിൽപന ആയിരുന്നു ഇതിനു മുൻപ് ഏറ്റവും കൂടുതൽ വിൽപന നേടിയ മാസം.
രണ്ടു പതിറ്റാണ്ടിനിടെ സ്കോഡ ഇന്ത്യയിൽ കൈവരിക്കുന്ന ഏറ്റവും വലിയ മാസ വിൽപനയായിരുന്നു അന്ന് നേടിയത്. ആ റെക്കോർഡ് തിരുത്തിക്കുറിച്ചാണ് കഴിഞ്ഞ മാസത്തെ വിൽപന കുതിച്ചത്. 2021 ൽ നേടിയ 23858 യൂണിറ്റ് വിൽപന 2022 അഞ്ചാം മാസത്തിൽ തന്നെ പിന്നിട്ടു എന്നാണ് സ്കോഡ പറയുന്നത്. ഈ വർഷം ഇതുവരെ 28899 യൂണിറ്റ് വിൽപന നേടിയെന്നും സ്കോഡയുടെ ഇന്ത്യയിലെ ഏറ്റവും മികച്ച വർഷമായിരിക്കും 2020 എന്നുമാണ് കമ്പനി പറയുന്നത്.
കൂടാതെ അടുത്തിടെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷമെത്തിയ കുഷാക്കും ഈ വർഷം ആദ്യമെത്തിയ സ്ലാവിയയും പ്രീമിയം സെഡാനുകളായ ഓക്ടാവിയയും സൂപ്പർബും മികച്ച പ്രകടനമാണ് വിപണിയിൽ കാഴ്ച വയ്ക്കുന്നത് എന്നാണ് സ്കോഡ അറിയിക്കുന്നത്.
English Summary: Skoda to its Highest-ever Monthly Sales