ADVERTISEMENT

വില പ്രഖ്യാപിക്കുന്നിനു മുമ്പ് ചെറു എസ്‍യുവി സി 3 യുടെ ബുക്കിങ് ആരംഭിച്ച് സിട്രോൺ. ഈ മാസം 20 ന് വില പ്രഖ്യാപനം. ജീപ്പിന്റെ നാലു മീറ്ററിൽ താഴെ നീളമുള്ള എസ്‍യുവി നിർമിച്ച സിഎംഎ മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമിക്കുന്നത്. 90 ശതമാനവും തദ്ദേശീയ ഘടകങ്ങൾ ഉപയോഗിച്ചാണ് പ്ലാറ്റ്ഫോം നിർമാണം. 10 നിറങ്ങൾക്കും ഡ്യുവൽ ടോണുകൾക്കും പുറമെ 3 പാക്കുകളിലായി 56 കസ്റ്റമൈസേഷൻ ഓപ്ഷനുകളാണ് സി3യുടെ ഏറ്റവും വലിയ പ്രത്യേകത. 

 

ഇന്റീരിയർ, സ്ഥല സൗകര്യം

 

ലളിതവും സുന്ദരവുമായ ഇന്റീരിയർ, നല്ല സപ്പോർട്ട് നൽകുന്ന സീറ്റുകൾ എന്നിവ സി 3യുടെ പ്രത്യേകതകളാണ്.  26 സെ.മി. സെൻട്രൽ കൺസോളിൽ ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വയർലെസായി കണക്ട് ചെയ്യാം. കാറും ഫോണുമായുള്ള സങ്കലനത്തിൽ തലവേദനകളില്ലാത്ത സവാരി. ഈ വിഭാഗത്തിൽ ഏറ്റവും വലുപ്പമുള്ള കാറെന്ന നിലയിൽ ധാരാളം സ്ഥലം. ബോക്സി രൂപം ഹെഡ് റൂമായി മാറുന്നു. 2540 മി.മി. വീൽ ബേസ്. പിൻസീറ്റിലും ആവശ്യത്തിന് ഇടമുണ്ട്. ഡിക്കി 315 ലീറ്റർ.

citroen-c3-1

 

എൻജിൻ

citroen-c3-4

 

1.2 ലീറ്റർ 3 സിലിണ്ടർ എൻജിന് രണ്ട് ഓപ്ഷനുകൾ. 82 പിഎസ് ശക്തിയും 5 സ്പീഡ് മാനുവൽ ഗിയർ ബോക്സും. ടർബോയ്ക്ക് 110 പി എസ്, 6 സ്പീഡ് മാനുവൽ ഗിയർ ബോക്സ്. 

 

വകഭേദങ്ങൾ, അളവുകൾ

 

ലൈവ്, ഫീൽ എന്നീ രണ്ട് ട്രിമ്മുകളിലാണ് പുതിയ വാഹനം ലഭിക്കുന്നത്. 3981 എംഎം നീളവും 1733 എംഎം വീതിയും 1586 എംഎ ഉയരവും 2540 എംഎം വീൽ ബെയ്സും സ്ട്രോൺ സി 3ക്കുണ്ട്. കൂടാതെ ഹൈലെവൽ കസ്റ്റമൈസേഷൻ ഓപ്ഷനുമുണ്ടാകും.

 

മൈക്രോ എസ്‍യുവി, എതിരാളികൾ ഇഗ്‌നിസ്, പഞ്ച്

 

ഹാച്ച്ബാക്ക് വിത്ത് എ ട്വിസ്റ്റ് എന്നാണ് സിട്രോൺ സി 3യെ വിളിക്കുന്നത്. അതുകൊണ്ടുതന്നെ പ്രധാന എതിരാളികളാരെന്നു കമ്പനി സൂചിപ്പിച്ചിട്ടില്ല. എങ്കിലും പ്രധാനമായി ഇഗ്‌‍നിസ്, പഞ്ച് എന്നീ വാഹനങ്ങളുമായിട്ടാകും സി 3 മത്സരിക്കുക. മത്സരക്ഷമതയുള്ള വിലയുമായായിരിക്കും വാഹനം ഇന്ത്യയിലെത്തുക എന്നാണ് സി 3 അവതരിപ്പിച്ചുകൊണ്ട് സിട്രോൺ അറിയിച്ചത്. 

 

English Summary: Citroen C3 Pre Booking Starts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com