കുടുംബസമേതം യാത്ര ചെയ്യാൻ ലണ്ടനിൽ സ്വന്തമായി വിമാനം നിർമിച്ച് മലയാളി

self-made-flight
അശോക് താമരാക്ഷൻ ഭാര്യ അഭിലാഷ, മക്കൾ താര, ദിയ എന്നിവർക്കൊപ്പം, സ്വന്തമായി നിർമിച്ച വിമാനത്തിനു സമീപം
SHARE

ആലപ്പുഴ ∙ കുടുംബസമേതം യാത്ര ചെയ്യാൻ ലണ്ടനിൽ സ്വന്തമായി വിമാനം നിർമിച്ച് മലയാളി എൻജിനീയർ. മുൻ എംഎൽഎ പ്രഫ. എ.വി.താമരാക്ഷന്റെയും ഡോ.സുഹൃദലതയുടെയും മകൻ അശോക് താമരാക്ഷൻ ആണു സ്വയം നിർമിച്ച വിമാനത്തിൽ ഇതിനകം വിവിധ രാജ്യങ്ങളിലേക്കു പറന്നത്. നാലുപേർക്കു യാത്ര ചെയ്യാവുന്ന വിമാനമാണിത്.

കോവിഡ് ലോക്ഡൗണിലാണു വിമാനം നിർമിക്കാനുള്ള ആശയം മനസ്സിൽ ഉദിച്ചതെന്നു മെക്കാനിക്കൽ എൻജിനീയർ ആയ അശോക് പറഞ്ഞു. ബ്രിട്ടിഷ് സിവിൽ ഏവിയേഷൻ അതോറിറ്റിയിൽനിന്നു നേരത്തേ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയിരുന്നു. ലണ്ടനിലെ വീട്ടിൽ താൽക്കാലിക വർക്‌ഷോപ് നിർമിച്ചു.

2019 മേയിൽ തുടങ്ങിയ നിർമാണം 2021 നവംബർ 21നു പൂർത്തിയായി. ലൈസൻസ് ലഭിക്കാൻ 3 മാസത്തെ പരീക്ഷണ പറക്കൽ. കഴി‍‍ഞ്ഞ ഫെബ്രുവരി 7 ന് ആദ്യ പറക്കൽ ലണ്ടനിൽ, 20 മിനിറ്റ്. മേയ് 6 നു കുടുംബത്തോടൊപ്പം ജർമനി, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കും പറന്നു.

ഇളയ മകൾ ദിയയുടെ പേരിനൊപ്പം ബ്രിട്ടനിലെ വിമാനങ്ങളുടെ ഐക്കൺ ആയ ജി ചേർത്ത് ജി–ദിയ എന്നാണു വിമാനത്തിനു പേരിട്ടത്. ഇൻഡോർ സ്വദേശിയായ ഭാര്യ അഭിലാഷ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥയാണ്. ഇപ്പോൾ ആലപ്പുഴയിലെ വീട്ടിൽ അവധിക്കെത്തിയ അശോകും കുടുംബവും 30ന് മടങ്ങും.

English Summary: Malayali Build Small Plane In London

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA