ഇലക്ട്രിക് കാലത്ത് ബൈക്കുകൾ പിന്നോട്ടു പോകുന്നു, വീണ്ടുമൊരു സ്കൂട്ടർ യുഗമോ?

scooter-1
Neil.Dsouza | Shutterstock
SHARE

സ്കൂട്ടറുകളിൽനിന്ന് നമ്മൾ മോട്ടർസൈക്കിളുകളിലേക്ക് ഏറിയിട്ട് ഏകദേശം 30 വർഷത്തോളമായി. 80കളിൽ താരമായി നിന്നിരുന്ന ചേതക് 90കളുടെ അവസാനത്തിൽ കിതച്ചു വീണു. ടു സ്ട്രോക് ബൈക്കുകളും പിന്നാലെ 4 സ്ട്രോക് ബൈക്കുകളും എത്തിയതോടെ വീണ സ്കൂട്ടർ വിപണിക്ക് നടുവിന് ക്ഷതമേറ്റ അവസ്ഥയായി. 2സ്ട്രോക് ഓട്ടമാറ്റിക് സ്കൂട്ടറുകൾ വന്നെങ്കിലും വലിയ താമസമില്ലാതെ അതും വീണു. ഒടുവിൽ 2000 പിറന്നുവീണതോടെ കരുത്തു കൂടിയ ബൈക്കുകളുടെ പിന്നാലെയായി ലോകത്തിന്റെ ഓട്ടം. 

എന്നാൽ സ്പ്ലെൻഡർ ഒന്നാമത് നിന്നിരുന്ന സ്ഥാനത്തേക്ക് ആക്ടീവയെന്ന യുവകോമളൻ ഇറങ്ങി രണ്ടു വട്ടം പരിച വീശിയതോടെ ആരാധകവൃന്ദങ്ങൾ ഏതാണ്ട് പാതിയിലേറെ ഇവനു പിന്നാലെയായി.. സ്ത്രീകളുടെയും പുരുഷന്മാരുടെയും യുവാക്കളുടെയും ഉൾപ്പെടെ മനം കവർന്ന ആക്ടീവ തലമുറ പലതു കടന്നും ജൈത്രയാത്ര തുടരുകയാണ്. 

എന്നാൽ ഇതോടൊപ്പം തന്നെ മോട്ടർസൈക്കിൾ വിപണിയും സജീവമായിരുന്നു. 2020ൽ കഥ മാറുകയാണ്. ഇലക്ട്രിക് വാഹനങ്ങൾ എത്തുന്നതോടെ ആളുകളുടെ താൽപര്യങ്ങൾ വീണ്ടും സ്കൂട്ടറിനു പിന്നാലെയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കുതിക്കുന്ന ഇന്ധനവിലയ്ക്കൊപ്പം ‘മൊബിലിറ്റി’ക്കും സ്കൂട്ടറാണ് മികച്ചതെന്ന് ഇലക്ട്രിക്കും അല്ലാത്തതുമായ സ്കൂട്ടർ തെളിയിക്കുന്നു. 

പച്ചക്കറി–പലചരക്ക് സാധനങ്ങളും ഗ്യാസ് കുറ്റിയും ഉൾപ്പെടെയുള്ളവയുടെ ‘ട്രാൻസ്പോർട്ട്’ സൗകര്യത്തിന് ഇന്ന് 75 ശതമാനം ആളുകളും സ്കൂട്ടറുകളെ ആശ്രയിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. മാത്രമല്ല ഇലക്ട്രിക് വാഹന നിർമാതാക്കളും വിപണിയിലെത്തിക്കുന്നതിൽ ഭൂരിഭാഗവും സ്കൂട്ടറുകൾ തന്നെ. ഇലക്ട്രിക് രംഗത്തേക്ക് ചുവടുമാറാൻ ശ്രമിക്കുന്ന നിർമാതാക്കൾ പുതുതായി ട്രേഡ്മാർക്ക് ചെയ്യുന്നതും സ്കൂട്ടറുകളാണെന്നത് ശ്രദ്ധേയമാണ്. ഡൈനമോ എന്ന പേരിൽ ബജാജ് റജിസ്റ്റർ ചെയ്ത വാഹനം ഇലക്ട്രിക് സ്കൂട്ടറാണെന്ന് സൂചനകളുണ്ട്. 

നിലവിൽ ഒരു ഇലക്ട്രിക് സ്കൂട്ടർ മാത്രമേയുള്ളൂ എങ്കിലും 2023 നവംബറിനുള്ളിൽ തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടർ ശ്രേണി വിപുലീകരിക്കാനാണ് ലക്ഷ്യമെന്ന് കമ്പനി പറഞ്ഞു കഴിഞ്ഞു. ഹീറോ ഇലക്ട്രിക്, ഓല, ഒക്കിനാവ, ഏഥർ, ബജാജ് തുടങ്ങി നിരവധി നിർമാതാക്കൾ ഇന്ത്യയിൽ പദ്ധതികൾ ആരംഭിച്ചുകഴിഞ്ഞു. നിലവിൽ 12 ശതമാനം മാത്രമാണ് ഇലക്ട്രിക് സ്കൂട്ടറുകൾ. 88 ശതമാനം ഇരുചക്രവാഹനങ്ങളിൽ 40 ശതമാനം സ്കൂട്ടറുകളും ബാക്കിയുള്ളത് മോട്ടർസൈക്കിളുകളുമാണ്. വരും വർഷം ഇലക്ട്രിക് വാഹന വിഹിതം 35 ശതമാനം വരെ ഉയരുമെന്നാണ് പഠനം. അങ്ങനെയെങ്കിൽ ഇനി വരാനിരിക്കുന്നത് സ്കൂട്ടർ യുഗമായിരിക്കുമെന്ന് തീർച്ച. 

English Summary: India’s scooter market bounces back after four years with strong Q1 FY2023 numbers

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}