കൂടുതൽ സ്പോർട്ടി, യൂറോപ്പിൽ പരീക്ഷണയോട്ടം നടത്തി പുതിയ സ്വിഫ്റ്റ്

swift
Representative Image
SHARE

പരീക്ഷണയോട്ടങ്ങൾ നടത്തി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ പുതിയ മോഡൽ. യൂറോപ്യൻ വിപണിക്കായുള്ള സ്വിഫ്റ്റിന്റെ പരീക്ഷണയോട്ട ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2023 ന്റെ ആദ്യ പാദത്തിൽ യൂറോപ്യൻ വിപണിയിൽ വാഹനം വിൽപനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ അടക്കമുള്ള ഏഷ്യൻ വിപണിയിൽ വാഹനം എന്നു പുറത്തിറങ്ങുമെന്ന് വ്യക്തമല്ല.

കൂടുതൽ സ്റ്റൈലിഷായ രൂപമാണ് പുതിയ സ്വിഫ്റ്റിന്. മുൻ ഗ്രില്ലുകൾക്കും പിൻ ഭാഗത്തിനും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. നിലവിലെ സ്വിഫ്റ്റിന്റെ പോലെ തന്നെയുള്ള ഫ്ലോട്ടിങ് റൂഫാണ് പുതിയ മോഡലിനും. പിൻവിൻഡോ പാനൽ ചെറുതായി. പിൻഡോർ ഹാൻഡിലുകൾ ബോഡി പാനലിലേക്ക് തന്നെ തിരിച്ചെത്തി എന്നാണ് സ്പൈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

ഇന്റീരിയറിലെ മാറ്റങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും 9 ഇഞ്ച് സുസുക്കി സ്മാർട് പ്ലേ പ്രോ മ്യൂസിക് സിസ്റ്റവും മാറ്റങ്ങള്‍ വരുത്തിയ ഡാഷ്ബോർഡുമുണ്ടാകും. എൻജിൻ വിവരങ്ങളൊന്നും പുറത്തിവിട്ടില്ല. പെട്രോൾ എൻജിൻ കൂടാതെ ഹൈബ്രിഡ് എൻജിനും പുതിയ സ്വിഫ്റ്റിലുണ്ടാകും. 

English Summary: All-new Maruti Swift spotted Testing

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}