ഇന്ത്യയിൽ നിന്ന് പത്തു ലക്ഷം കാർ ‘കടൽ കടത്തി’ നിസാൻ

nissan-india
Nissan India
SHARE

ഇന്ത്യയില്‍ നിന്നു പത്ത് ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്ത് നിസാന്‍. ചെന്നൈയിലെ കാര്‍ നിർമാണ ഫാക്ടറിയില്‍ നിന്നാണ് ദശലക്ഷം കാറുകൾ കപ്പലില്‍ കയറ്റി അയച്ചത്. ഇന്ത്യയില്‍ നിർമിക്കുന്ന നിസാന്‍ കാറുകള്‍ 108 വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. നിസാന്റെ മാഗ‌്നൈറ്റ് എസ്‌യുവിയാണ് പത്ത് ലക്ഷം തികച്ച കാര്‍.

2010ൽ ആണ് ജാപ്പനീസ് കാര്‍ നിർമാതാക്കളായ നിസാന്‍ ഇന്ത്യയില്‍ നിന്നു കാറുകള്‍ കയറ്റുമതി ചെയ്തു തുടങ്ങിയത്. മൈക്ര ഹാച്ച്ബാക്കായിരുന്നു ആദ്യം നിർമിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കകം മൂന്നു ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്യാന്‍ നിസാന് സാധിച്ചു. 2017 ഫെബ്രുവരി 28 ആയപ്പോഴേക്കും കയറ്റുമതി എണ്ണം ഏഴ് ലക്ഷം തികച്ച് നിസാന്‍ ചരിത്രം സൃഷ്ടിച്ചു. ആ സമയത്ത് മൈക്രയായിരുന്നു ഇന്ത്യയില്‍ നിന്നു പ്രധാനമായും കയറ്റി അയച്ചുകൊണ്ടിരുന്നത്. 2018ൽ മൈക്രയുടെ നിർമാണം യൂറോപ്പിലേക്ക് നിസാന്‍ മാറ്റിയതോടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ ഇടിവുണ്ടായി. ഇന്ത്യയില്‍ ബിഎസ് 6 മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ 2020ല്‍ നിസാന്‍ സണ്ണിയും ടെറാനോയും പിന്‍വലിച്ചു.

2022 സാമ്പത്തിക വര്‍ഷം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. 2022ല്‍ 39,005 കാറുകളും 2021 സാമ്പത്തികവര്‍ഷം 32,390 കാറുകളുമാണ് നിസാന്‍ കയറ്റുമതി ചെയ്തത്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 11,000 കാറുകള്‍ കൂടി ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്തതോടെയാണ് നിര്‍ണായക നേട്ടത്തിലേക്ക് നിസാന്‍ എത്തിയത്. 

അടുത്തിടെ കാര്‍ നിർമാണ കേന്ദ്രങ്ങള്‍ യൂറോപ്പില്‍ നിന്നു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കും നിസാന്‍ മാറ്റിയിരുന്നു. 2020 ഡിസംബറില്‍ പുറത്തിറക്കിയ മാഗ്‌നൈറ്റ് വൻ തോതില്‍ വിപണി സ്വന്തമാക്കിയിരുന്നു. 2021 ജൂണിലാണ് ആദ്യമായി മാഗ്‌നൈറ്റിന്റെ കയറ്റുമതി ആരംഭിച്ചത്. ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക നേപ്പാള്‍ എന്നിവ ഉള്‍പ്പെടെ 15 രാജ്യങ്ങളിലേക്കാണ് നിസാന്‍ ഇന്ത്യയില്‍ നിന്നു മാഗ്നൈറ്റ് കയറ്റി അയക്കുന്നത്. 2022 മാര്‍ച്ചിൽ ചെന്നൈ പ്ലാന്റില്‍ നിന്നുള്ള  മാഗ്‌നൈറ്റ് കയറ്റുമതി 50,000 എണ്ണം തികച്ചിരുന്നു. ഇന്ത്യയില്‍ 5.97 ലക്ഷം എക്‌സ് ഷോറൂം വിലയുള്ള മാഗ്‌നൈറ്റ് രണ്ട് എൻജിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുള്ള കാറിന് സുരക്ഷയുടെ കാര്യത്തില്‍ 4 സ്റ്റാര്‍ റേറ്റിങ്ങും ലഭിച്ചിട്ടുണ്ട്.

English Summary: Nissan India hits key milestone of one million units exported

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}