ADVERTISEMENT

ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി(ബിൽഡ് യുവർ ഡ്രീം)യുടെ ആറ്റോ 3 എസ്‌യുവി ഇന്ത്യൻ വിപണിയിലേക്ക്. അടുത്ത വർഷത്തെ ഡൽഹി ഒാട്ടോ എക്സ്പോയിൽ ലോഞ്ച്  ചെയ്യുമെന്നാണ് റിപ്പോർട്ട്. ചൈനയിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ആറ്റോ 3യെ ബിവൈഡി അവതരിപ്പിച്ചത്. 2017 മുതൽ 2017 ൽ ആണ് ബിവൈഡി ഇന്ത്യയിലെത്തുന്നത്. തുടക്കം കൊമേഴ്സ്യൽ വിഭാഗത്തിലായിരുന്നു. ഇലക്ട്രിക് ബസായിരുന്നു ആദ്യമെത്തിയ മോഡൽ. പിന്നീട് ഇ6 എന്ന എംപിവിയിലൂടെ പാസഞ്ചർ വാഹന വിഭാഗത്തിലും. 

byd-atto-3-4

 

ആറ്റോ 3

byd-atto-3-2

 

എംജി സിഎസ് ഇവിയടക്കമുള്ള എസ്‌യുവികൾക്ക് കനത്ത വെല്ലുവിളി ഉയർത്തിയാണ് ആറ്റോ 3 യുടെ വരവ്. സെഡ്‌എസ് ഇവിയെക്കാളും വലുപ്പമുണ്ട് ആറ്റോ 3യ്ക്ക്. നീളം, വീതി, ഉയരം എന്നിവ യഥാക്രമം  4,455 എംഎം 1,875 എംഎം 1,615 എംഎം. 2,720 എംഎം വീൽബേസുണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് 150 എംഎം.

byd-atto-3-5

 

byd-atto-3-3

കരുത്തൻ

 

byd-atto-3

240 ബിഎച്ച്പി കരുത്തും 310 എൻഎം ടോർക്കും നൽകുന്ന പെർമനന്റ് മാഗ്‌നെറ്റ് സിങ്ക്രോനസ് മോട്ടറാണ് ആറ്റോ 3യിൽ. 1,680–1,750 കിലോഗ്രാം ഭാരമുള്ള ഈ എസ്‌യുവി 7.3 സെക്കൻഡ് കൊണ്ട് 0–100കിമീ വേഗത്തിലെത്തും. രണ്ടു ബാറ്ററി പാക്കുകളുണ്ടാകും. 49.92 kWh, 60.48 kWh. 320 കിമീ, 420 കിമീ എന്നിങ്ങനെയാണ് റേഞ്ച്. കൂടുതൽ സുരക്ഷിതമായ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യയാണ് ആറ്റോ 3യിൽ ഉള്ളത്. 

 

3 പിൻ എസി, ടൈപ് 2 എസി എന്നിവയാണ് ചാർജിങ് ഒാപ്ഷനുകൾ. 80 kW ഡിസി ഫാസ്റ്റ് ചാർജർ വഴി ഒരു മണിക്കൂറുകൊണ്ട് ബാറ്ററി ഫുൾ ചാർജ് ചെയ്യാനും കഴിയും. എൽഇഡി ഹെഡ്‌ലാംപ്, 18 ഇഞ്ച് അലോയ് വീൽ, പാനരമിക് സൺറൂഫ്, പവർ അസിസ്റ്റ് മുൻ സീറ്റുകൾ, ഡിജിറ്റൽ മീറ്റർ കൺസോൾ, വിവിധ ആംഗിളിൽ തിരിക്കാവുന്ന 12.8 ഇഞ്ച് ടച്ച്‌സ്ക്രീൻ ഇൻഫൊടെയ്‌ൻമെന്റ് സിസ്റ്റം, ഇലക്ട്രിക് ടെയിൽ ഗേറ്റ്, ആംബിയന്റ് ലൈറ്റിങ് എന്നിങ്ങനെയാണ് ഫീച്ചറുകൾ.

 

സുരക്ഷ

 

7 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ഹിൽ ഡിസെന്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്റർ, റഡാർ അടിസ്ഥാനമാക്കിയുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം (എഡിഎസ്), ഫുള്ളി അഡാപ്റ്റീവ് ക്രൂസ് കൺ‌ട്രോൾ, ഒാട്ടോണമസ് എമർജൻസി ബ്രേക്കിങ്, കൊളീഷൻ വാണിങ്, ബ്ലൈൻഡ് സ്പോർട്ട് വാണിങ് ഇങ്ങനെ ഒട്ടേറെ സുരക്ഷാ സംവിധാനങ്ങളുണ്ട് ആറ്റോ 3 യിൽ.

 

വില

 

പൂർണമായും ഇറക്കുമതി ചെയ്യുന്ന മോഡലായിരിക്കും ആറ്റോ 3. പ്രതീക്ഷിക്കുന്ന വില ₨30 ലക്ഷം.

 

English Summary: BYD to launch Atto 3 electric SUV in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com