ADVERTISEMENT

ചെറു എസ്‌യുവി സി 3 യുടെ വൈദ്യുത പതിപ്പുമായി സിട്രോൺ (Citroen). അടുത്ത വർഷം ആദ്യം വിപണിയിലെത്തുന്ന വാഹനത്തിന്റെ ആദ്യ പ്രദർശനം ഡിസംബറിൽ നടക്കുമെന്നാണ് വാർത്തകൾ. ഒറ്റ ചാർജിൽ 362 കിലോമീറ്റർ റേഞ്ച് ഇലക്ട്രിക് സി3ക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി3യുടെ പെട്രോൾ എൻജിൻ പതിപ്പ് അടുത്തിടെയാണ് കമ്പനി വിപണിയിലെത്തിച്ചത്.

 

സ്റ്റെല്ലാന്റസിന്റെ ഭാഗമായ പ്യൂഷോ യൂറോപ്പിൽ വിൽക്കുന്ന ഇ 208 എന്ന മോഡലിലെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ വാഹനം. സിഎംപി മോഡുലാർ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ഇ 208ൽ 50 കിലോവാട്ട് ബാറ്ററി പാക്കാണ് ഉപയോഗിക്കുന്നത്. 136 പിഎസ് കരുത്തും 260 എൻഎം ടോർക്കുമുണ്ട്. ഇതേ ബാറ്ററി പാക്ക് തന്നെയായിരുക്കും സി 3ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ ഇലക്ട്രിക് എസ്‍യുവി പദ്ധതികളെക്കുറിച്ച് സി3 പുറത്തിറക്കികൊണ്ട് സിട്രോൾ പ്രഖ്യാപിച്ചിരുന്നു.

 

ഏകദേശം 13 ലക്ഷം മുതൽ വില ആരംഭിക്കുന്ന വാഹനത്തിന് വിവിധ റേഞ്ചുകൾ നൽകുന്ന ബാറ്ററി പാക്കുകളുണ്ടായിരിക്കുമെന്നും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്. കഴിഞ്ഞ മാസമാണ് സിട്രോൾ സി3 യെ വിപണിയിലെത്തിച്ചത്. 5.70 ലക്ഷം മുതൽ 8 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. '90 ശതമാനം ഇന്ത്യൻ നിർമിതം' എന്ന വാദവുമായാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ  സിട്രോണ്‍ സി 3യെ പുറത്തിറക്കിയത്.  1.2 ലീറ്റർ പ്യുർടെക്110, 1.2 ലീറ്റർ പ്യുർടെക്82 എന്നീ എൻജിൻ ഓപ്ഷനുകളാണ് ഉള്ളത്. 

 

English Summary: Citroen C3 Electric could debut in December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com