ഭീഷണി നടക്കില്ല, വെടിവച്ചാലും ഏൽക്കാത്ത എസ്‍യുവിയുമായി സൽമാൻ ഖാൻ – വിഡിയോ

salman-khans-toyota-landcruiser
Screen Grab
SHARE

വധഭീഷണിക്കു പിന്നാലെ ബോളിവുഡ്താരം സൽമാൻ ഖാൻ ബുളളറ്റ് പ്രൂഫ് വാഹനം വാങ്ങി. വെടിയേറ്റു മരിച്ച പഞ്ചാബി ഗായകനും നേതാവുമായ സിദ്ദു മൂസെവാലയുടെ ഗതി നിങ്ങൾക്കുമുണ്ടാകുമെന്ന് കുറച്ചുനാൾ മുമ്പാണ് സൽമാൻഖാന് ഭീഷണിക്കത്ത് ലഭിച്ചത്. മൂസെവാലയെ അക്രമികൾ വാഹനം തടഞ്ഞ് വെടിവച്ചു കൊല്ലുകയായിരുന്നു.

2017 ൽ റജിസ്റ്റർ ചെയ്ത ടൊയോട്ട ലാൻഡ് ക്രൂസര്‍ എല്‍സി-200 പതിപ്പാണ് സൽമാൻ ബുള്ളറ്റ് പ്രൂഫാക്കിയത്. 4461 സിസി ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന ഈ എസ്‍യുവിക്ക് 262 ബിഎച്ച്പി കരുത്തുണ്ട്.

ബിഎം‍ഡബ്ല്യു, ബെൻസ്, ലാൻഡ് റോവർ തുടങ്ങിയ നിർമാതാക്കളെപ്പോലെ ടൊയോട്ട കവചിതവാഹനങ്ങൾ നിർമിക്കുന്നില്ല. ഉപഭോക്താക്കള്‍ തന്നെ സ്വന്തം നിലയ്ക്ക് മാറ്റം വരുത്തുകയാണ് പതിവ്. വാഹനത്തിന് ഏകദേശം 1.5 കോടി രൂപയാണ് വില. കൂടുതൽ കട്ടിയുള്ള ഗ്ലാസുകളും ബോഡി പാനലുകളും നൽകിയാണ് വാഹനത്തിലെ ആളുകളെ വെടിവയ്പ്പിൽനിന്നും ഗ്രനേഡ് ആക്രമണത്തിൽ നിന്നുമെല്ലാം സുരക്ഷിതരാക്കുന്നത്.

English Summary: Salman Khan and his new bulletproof Toyota Land Cruiser

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}