ADVERTISEMENT

അഡ്വഞ്ചർ വിഭാഗത്തിൽ സ്വന്തം സ്ഥാനം ഉറപ്പിച്ചവരിൽ മുൻപന്തിയിലാണ് ഹീറോ എക്സ് പൾസ്. അഡ്വഞ്ചർ യാത്രകൾക്ക് എക്സ്പൾസ് കഴിവുകൾ തെളിയിച്ചു കഴിഞ്ഞതാണ്. പുതിയ റാലി എഡിഷനും വാഹനത്തിനു ലഭിച്ചിരുന്നു. എന്നാൽ സിറ്റി ടൂറർ വിഭാഗത്തിൽ സ്ഥാനം ഉറപ്പിക്കാൻ പുതുക്കിയ എക്സ് പൾസ് 200ടി ഉടനെത്തുമെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.

 

ടെലിവിഷൻ പരസ്യത്തിന്റെ ഷൂട്ടിനിടെ എടുത്ത വാഹനത്തിന്റെ ചിത്രങ്ങൾ വാഹനപ്രേമികൾക്കിടയിൽ വൈറലായിരുന്നു. ഇക്കുറി കൂടുതൽ മികച്ച വിവരങ്ങളുള്ള ചിത്രങ്ങളാണ് പുറത്തുവരുന്നത്. മുൻ മോഡലിൽ നിന്നു ഏറെ വ്യത്യസ്തമാണ് പുതിയ മോഡലെന്ന് ചിത്രങ്ങളിൽ നിന്ന് ഉറപ്പിക്കാനാകും. കാര്യമായ മാറ്റങ്ങൾ ഇല്ലെന്ന് പ്രാഥമികമായി തോന്നുമെങ്കിലും സൂക്ഷിച്ച് നോക്കിയാൽ ഒട്ടേറെ മാറ്റങ്ങൾ കാണാം. മുൻവശത്താണ് ആദ്യമായി വലിയ മാറ്റങ്ങൾ തോന്നുന്നത്. ഹെഡ്‌ലാംപിനു മുകളിലായി പുതിയ ചെറിയ തരത്തിലെ വിൻഡ്ഷീൽഡ് കയറിക്കൂടി. ഫോർക്കുകൾ പൂർണമായി മറയ്ക്കാൻ പുതിയ ഗെയ്റ്ററുകൾ കയറിപ്പറ്റി. മറ്റനേകം മാറ്റങ്ങളുണ്ടെങ്കിലും കൂടുതൽ മാറ്റങ്ങൾ സൗന്ദര്യവൽക്കരണത്തിലും കാഴ്ചയിലുമാണ്.

 

വാഹനത്തിന്റെ സൈഡ് കൗളുകൾ, ടെയ്ൽ ലാംപ് മറയ്ക്കുന്ന ക്ലസ്റ്റർ എന്നിവ പൂർണമായി പുതുക്കി നിർമിച്ചു. എൻജിനു താഴെ എക്സ്ഹോസ്റ്റ് മറയുന്ന വിധത്തിൽഒരു ഘടകമുണ്ട്. ഗ്രാബ് റെയിൽ പുതുതായി. കാഴ്ചയിൽ മാത്രമല്ല പ്രാക്ടിക്കലായും കൂടുതൽ മികവ് ഈ ഭാഗത്തിനു കൈവന്നു. 

 

മെക്കാനിക്കലായി വാഹനത്തിന് പുതിയ 4 വാൽവ് എൻജിൻ ഉണ്ടാകുമെന്ന് വേണം കരുതാൻ. കൂടുതൽ വലുപ്പമുള്ള ഓയിൽ കൂളർ സംവിധാനവും ഇത് വ്യക്തമാക്കുന്നു. പുതിയ പെയിന്റ് സ്കീമുകൾ, നിരപ്പും സൗകര്യപ്രദവുമായ സീറ്റ് എന്നിവയും വാഹനത്തിലുണ്ട്. പരസ്യ ചിത്രീകരണം ആരംഭിച്ചതിനാൽ വാഹനത്തിന്റെ അനാവരണം ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 200സിസി ബിഎസ് 6, 4 വാൽവ് ഓയിൽ കൂൾഡ് എൻജിൻ ഉയർന്ന വേഗതയിലും ആയാസമില്ലാത്ത സമ്മർദ രഹിത യാത്ര സമ്മാനിക്കും. 19.1 എച്ച്പി പരമാവധി കരുത്തും 17.35 എൻഎം ടോർക്കുമാണ് ഈ എൻജിന്റെ പ്രത്യേകത.

 

English Summary: Updated Hero Xpulse 200T Soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com