25 അടി താഴ്ചയിലേക്ക് പതിക്കാനൊരുങ്ങി കാർ, ഭാഗ്യംകൊണ്ട് രക്ഷപ്പെടൽ - വിഡിയോ

accident
Deccan Daily | Twitter
SHARE

നിയന്ത്രണം വിട്ട കാർ 25 അടി താഴ്ചയിലേക്ക് പതിക്കാതിരുന്നത് ഭാഗ്യകൊണ്ട് മാത്രം. തെലങ്കാനയിലാണ് അപകടം നടന്നത്. ബ്രേക്ക് പോയി നിയന്ത്രണം വിട്ട് സംരക്ഷണഭിത്തി ഇടിച്ചു തകർത്ത കാർ താഴേക്ക് വീഴാതിരുന്നതുകൊണ്ട് വലിയ അപകടം ഒഴിവായി എന്നാണ് പൊലീസ് പറയുന്നത്. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്.

ഹൈദരാബാദ് രാജ്ഭവന്‍ റോഡില്‍ ബഹുനില കെട്ടിടത്തിന്റെ സംരക്ഷണഭിത്തിയിലാണ് കാര്‍ ഇടിച്ചുകയറിയത്. സംരക്ഷണഭിത്തിക്ക് താഴത്തെ റോഡില്‍ നിന്ന് 25 അടി ഉയരമുണ്ട്. സംരക്ഷണഭിത്തിയോട് ചേര്‍ന്നുള്ള റോഡില്‍ വച്ചാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. സംരക്ഷണഭിത്തിയില്‍ കാര്‍ തൂങ്ങിനില്‍ക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

കാറില്‍ ഡ്രൈവറും യാത്രക്കാരിയുമാണ് ഉണ്ടായിരുന്നത്. ഇരുവരെയും വഴിയാത്രക്കാര്‍ രക്ഷിച്ചു. ബ്രേക്കിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

English Summary: Car Dangles off a 25 feet wall after brake failure

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}