ഇഷ്ടനാനുസരണം മാറ്റങ്ങൾ വരുത്താം, ഹണ്ടർ – ഒരു കസ്റ്റമൈസേഴ്സ് ക്യാൻവാസ്

royal-enfield-hunter
Royal Enfield Hunter
SHARE

റോയൽ എൻഫീൽഡിന്റെ ഹണ്ടർ 350 ഏറ്റവും വിലക്കുറഞ്ഞ റെട്രോ ബൈക്ക് എന്നതിലേറെ ഒട്ടനവധി പ്രത്യേകതകൾ വാഹനത്തിനുണ്ട്. ജെ – പ്ലാറ്റ്ഫോമിൽ അടിസ്ഥാനപ്പെടുത്തി നിർമിക്കപ്പെട്ട മൂന്നാമത് വാഹനമാണ് ഹണ്ടർ. നിലവിലെ ക്വാർട്ടർ ലീറ്റർ റോഡ്സ്റ്റർ മോഡലുകളിൽ ഏറ്റവും പോക്കറ്റ് ഫ്രണ്ട്‌ലിയായ വാഹനമാണ് ഇത്. വാഹനം വിപണിയിലെത്തിച്ച് തൊട്ടു പിന്നാലെ തന്നെ റോയൽ എൻഫീൽഡ് വെബ്സൈറ്റിൽ ഒരു പുതിയ  യൂസർ കസ്റ്റമൈസേഷൻ പേജും തുറന്നിരുന്നു.

ഒട്ടേറെ അക്സസറികളാണ് ഇതിൽ ഉള്ളത്. ഉപയോക്താവിന്റെ ഇഷ്ടാനുസരണം ഡിജിറ്റലായി കസ്റ്റമൈസ് ചെയ്ത് നോക്കി സംതൃപ്തി വന്ന ശേഷം മാത്രം വാഹനം വാങ്ങാൻ ഈ പേജ് പ്രേരിപ്പിക്കും.

3 പാക്കേജുകളായാണ് അക്സസറികൾ വരുന്നത്. ബോഡ‍ിവർക്ക്, പ്രൊട്ടക്‌ഷൻ, ലഗേജ് ആൻഡ് മെയിന്റനൻസ് എന്നിവയാണ് അത്.

∙ ബോഡിവർക്ക്

പ്രാഥമിക കാഴ്ചയിൽ വാഹനത്തിന് ആകർഷകത്വം കൂട്ടാനുള്ള സന്നാഹങ്ങളാണ് ഇത്. കളർ പാക്കേജ്, മറ്റ് പുറമെയുള്ള അക്സസറികൾ എന്നിവ ഇതിലുണ്ട്. പ്രധാനം സീറ്റുകളാണ്. 4500 രൂപ വിലയുള്ള വിവിധ തരം സീറ്റുകൾ ഈ പാക്കേജിൽ കാണാം. വിവിധ തരത്തിലുള്ള റിയർ വ്യൂ മിററുകൾ 6450 രൂപയ്ക്ക് ഇവിടെയുണ്ട്. എൽഇഡി ഇൻഡിക്കേറ്ററുകൾ വ്യത്യസ്ത നിറങ്ങളിലും ഇതിലുണ്ട്. വിൻഡ്സ്ക്രീൻ, ബാക്റെസ്റ്റ്, ഫില്ലർ ക്യാപ് എന്നിങ്ങനെ നിരവധി സന്നാഹങ്ങളുണ്ട്. ഇഷ്ടമനുസരിച്ച് അന്താരാഷ്ട്ര രൂപമുള്ള എൻട്രിലെവൽ റോഡ്സ്റ്ററാക്കി ഹണ്ടറിനെ മാറ്റാൻ സാധിക്കും.

∙ പ്രൊട്ടക്‌ഷൻ

എൻജിൻ ഗാർഡ്, സംപ് ഗാർഡ്, ക്രാഷ് ഗാർഡകൾ എന്നിവയെല്ലാം ചേർന്ന പാക്കേജാണ് ഇത്.

∙ ലഗേജ് ആൻഡ് മെയിന്റനൻസ്

ദീർഘയാത്രകളെ പ്രേമിക്കുന്നവർക്കുള്ള പാക്കേജാണ് ഇത്. 12.5 ലീറ്റർ കറുത്ത കമ്യൂട്ടർ പാനിയർ 2350 രൂപ, പാനിയർ റെയിൽ 2200 രൂപ എന്നിങ്ങനെയാണ് ഇതിലെ സന്നാഹങ്ങൾ. പാനിയർ ബോസ്കിന് വാട്ടർപ്രൂഫ് ഇന്നർ ബാഗോടു കൂടിയ ഓപ്ഷനും ഉണ്ട്. വാഹനം മുഴുവനായി മൂടുന്ന ബൈക്ക് കവറുകളും 1100 രൂപയിൽ ഇവിടെയുണ്ട്.

English Summary: Royal Enfield Hunter 350 Accessories Revealed

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}