ഇനി ഹൈബ്രിഡ് യുഗം, 33000 ബുക്കിങ്ങുമായി ഗ്രാൻഡ് വിറ്റാര

SHARE

വില പ്രഖ്യാപിക്കും മുമ്പ് തന്നെ ചെറു എസ്‍യുവി വിപണിയിലെ സൂപ്പർതാരമായി മാറുകയാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര. ഈ മാസം ഇരുപതിന് ആദ്യ പ്രദർശനം നടത്തിയ വാഹനത്തിന് ഇതുവരെ ലഭിച്ചത് 33000 ബുക്കിങ്ങുകൾ. ഇതിൽ 48 ശതമാനവും ഇന്ധനക്ഷമത കൂടിയ സ്ട്രോങ് ഹൈബ്രിഡ് പതിപ്പിനാണെന്നാണ് റിപ്പോർട്ടുകൾ. 11000 രൂപ സ്വീകരിച്ചാണ് മാരുതി എസ്‍യുവിയുടെ ബുക്കിങ് ആരംഭിച്ചത്. നെക്സ(Nexa) ഡീസൽഷിപ് വഴിയോ ഓൺലൈനായോ പുതിയ എസ്‍യുവി ബുക്ക് ചെയ്യാം.

grand-vitara

പ്രീമിയം ബ്രാൻഡായ നെക്സ വഴി വിൽപനയ്ക്ക് എത്തുന്ന വാഹനത്തിന്റെ വില ഒക്ടോബറിൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ‌സെൽഫ് ചാർജിങ് ശേഷിയുള്ള ഇന്റലിജെന്റ് ഹൈബ്രിഡ് ടെക്നോളജിയാണ് മാരുതി പുതിയ മോഡലിൽ അവതരിപ്പിക്കുന്നത്. 27.97 കീമീ മൈലേജ് അവകാശപ്പെടുന്ന 1.5 ലിറ്റർ ഹൈബ്രിഡ് എൻജിനൊപ്പം 21.11 കീമീ ഇന്ധനക്ഷമത ലഭിക്കുമെന്ന് കരുതപ്പെടുന്ന 1.5 ലീറ്റർ നെക്സ്റ്റ് ജെൻ കെ–സീരീസ് എൻജിനിലും വാഹനം എത്തുന്നുണ്ട്.

maruti-suzuki-grand-vitara-3

ഫീച്ചറും സുരക്ഷയും പ്രധാനം

പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, വോയിസ് അസിസ്റ്റ്, വയർലെസ് ചാർജർ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്സ് അപ് ഡിസ്പ്ലെ, കണക്റ്റർ കാർ ടെക്ക് എന്നിവയുമാണ് പുതിയ എസ്‍യുവിയിൽ. സുരക്ഷയ്ക്കായി 6 എയർബാഗുകൾ, ടയർപ്രെഷർ മോണിറ്ററിങ് സിസ്റ്റം, ഹിൽ അസിസ്റ്റോടു കൂടിയ ഇഎസ്പി. ഹിൽ ഡിസൻഡ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിലുണ്ട്.

maruti-suzuki-grand-vitara-1

വലിയ സൺറൂഫ്, ഓൾവീൽ ഡ്രൈവ്

ആദ്യ പ്രദർശനം നടക്കുന്നതിന് മുന്നോടിയായി ഗ്രാൻഡ് വിറ്റാരയുടെ വിവരങ്ങൾ മാരുതി സുസുക്കി പുറത്തുവിട്ടിരുന്നു. സെഗ്‌മെന്റിലെ ഏറ്റവും വലിയ സൺറൂഫുമായി എത്തുന്ന വാഹനത്തിന് സുസുക്കിയുടെ ഓൾ ഗ്രിപ് ഓൾ വീൽ ഡ്രൈവുമുണ്ട്. രാജ്യാന്തര വിപണിയിലെ സുസുക്കി വിറ്റാരയിലും എസ്–ക്രോസിലുമുള്ള ഓൾവീൽ ഡ്രൈവ് സിസ്റ്റമായിരിക്കും ഇന്ത്യൻ മോഡലിലുമെത്തുക. ഓട്ടോ, സ്നോ, സ്പോർട്, ലോക്ക് മോഡുകൾ ഈ എസ്‍യുവിയിലുണ്ട്.

maruti-suzuki-grand-vitara-4

ഹൈബ്രിഡും അല്ലാത്തതും

മാരുതി സുസുക്കിയുടെ 1.5 ലീറ്റർ എൻജിനിലും വാഹനം ലഭ്യമാണ്. പുതിയ ബ്രെസ, എക്സ്എൽ 6, എർട്ടിഗ തുടങ്ങിയ വാഹനത്തിൽ ഇതേ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്. 103 എച്ച്പി കരുത്തും 137 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകളിൽ വാഹനം ലഭിക്കും.

Grand-Vitara_5

മാരുതി സുസുക്കിയും ടൊയോട്ടയും (Toyota) ചേർന്ന് വികസിപ്പിച്ച വാഹനത്തിന്റെ ടൊയോട്ട പതിപ്പായ ഹൈറൈഡറിനെ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചിരുന്നു. ഹ്യുണ്ടേയ് ക്രേറ്റ (Hyundai Creta), കിയ സെൽറ്റോസ് (Kia Seltos), സ്കോഡ കുഷാക് (Skoda Kushaq), ഫോക്സ്‍വാഗൻ ടൈഗൂൺ (Volkswagen Taigun) തുടങ്ങിയ വാഹനങ്ങളുമായായിരിക്കും മത്സരം.

English Summary: Maruti Grand Vitara gets 33k bookings, nearly half for strong Hybrid

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}